Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ബിനോയ് വിശ്വം.


ദമ്മാം: ഇടതുപക്ഷത്തെ ഇടതുപക്ഷമാക്കുന്ന മൂല്യങ്ങളുടെ തകർച്ച ഇല്ലാതാക്കാൻ ജാഗ്രത പാലിയ്ക്കേ ണ്ടത് എല്ലാ ഇടതുപക്ഷക്കാരുടെയും കടമയാണ് എന്ന് സിപിഐ സംസ്ഥാന സെക്രെട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. നവയുഗം സാംസ്ക്കാരികവേദിയുടെ 2025 ലെ മെമ്പർഷിപ്പ് വിതരണോത്‌ഘാടനം നിർവ്വഹിയ്ക്കുന്ന യോഗത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷവും ഇടതുപക്ഷവും തമ്മിൽ യാതൊരു വ്യത്യാസവും എന്ന് വരുത്തി തീർക്കാൻ വ്യാപക മായ നുണപ്രചാരങ്ങൾ മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും നടത്തുകയാണ് ഇടതുപക്ഷവിരോധികൾ. മാറുന്ന കാലത്തിന്റെ പുഴുക്കുത്തുകൾ ചില ഇടതുപക്ഷ പ്രവർത്തി യ്ക്കുന്നവരെയും ബാധിയ്ക്കാറുണ്ട് എന്നത് ബോധ്യമുണ്ട്. ഇടതുപക്ഷത്തിന് അത്തരം മൂല്യച്യുതികൾ സംഭവിയ്ക്കുമ്പോൾ എല്ലാം അത്തരം ചോർച്ചകൾ ചൂണ്ടിക്കാണിയ്ക്കുകയും, അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്യുക എന്നത് ഒരു യഥാർത്ഥ ഇടതുപക്ഷ പ്രവർത്തകന്റെ കടമയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. നവയുഗത്തിന്റെ 2025ലെ മെമ്പർഷിപ്പ് വിതരണം ബിനോയ് വിശ്വം ഉത്‌ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സിപിഐ ദേശീയ കൗൺസിൽ അംഗവും, മുൻ എം.എൽ. എയുമായ സത്യൻ മൊകേരി, നവയുഗം രക്ഷാധികാരി ഷാജി മതിലകം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിയ്ക്കും യോഗത്തിൽ നവയുഗത്തിന്റെ വിവിധ മേഖല കമ്മിറ്റികളും ബഹുജന സംഘടനകളെയും പ്രതിനിധീകരിച്ചു ഷിബു കുമാർ, മഞ്ജു മണിക്കുട്ടൻ, പ്രിജി കൊല്ലം, ഉണ്ണി മാധവം, നിസ്സാം കൊല്ലം, ബിജു വർക്കി, ശരണ്യ ഷിബു, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, ഷീബ സാജൻ, നന്ദകുമാർ, റിയാസ്, രാജൻ കായംകുളം എന്നിവർ സ്വീകരണം നൽകി.


Read Previous

അബ്ദുല്‍ റഹീം കേസ് നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും, ഡിസംബർ 12 വ്യാഴം ഉച്ചക്ക് 12:30 നാണ് കോടതി അടുത്ത സിറ്റിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്

Read Next

നവ്യാനുഭവമായി ന്യൂ ഏജ് സർഗ്ഗസന്ധ്യ 2024. 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »