Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാൻ കോൺഗ്രസിന്റെ പത്ത് പിള്ളേരുമതി’; വെല്ലുവിളിച്ച് കെ സുധാകരൻ


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും കഴിയുമെന്ന് കെ സുധാകരന്‍ വെല്ലുവിളിച്ചു. സിപിഎമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി യെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.

‘അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാം. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും അറിയാം. സിപിഎമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്തു പിള്ളേര്‍ മതി.’- കെ സുധാകരന്‍ വെല്ലുവിളിച്ചു.

വൈദ്യുതി നിരക്ക് കൂട്ടിയ ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണ്. ഇടതു പക്ഷത്തിന്റെ നയം ഇതാണ്. അത് അവരുടെ പണിയാണ്. അവര്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ജനങ്ങളോട് പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ക്ക് ഗുണകരമായ ഒരു ചുക്കും ചുണ്ണാമ്പും ഇതുവരെ അവര്‍ ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യാനും പോകുന്നില്ല’- കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ മാറുമെന്നത് മാധ്യമസൃഷ്ടിയാണ്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രചാരണമാണിത്. മാറ്റം തീരുമാനിക്കുന്നത് ഇവിടെയല്ലെന്നും സുധാകരന്‍ പറഞ്ഞു.


Read Previous

പാർട്ടിയാകാൻ ആരും ശ്രമിക്കേണ്ട, സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്’; കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

Read Next

സന്ദേശങ്ങൾക്ക് മറുപടി നൽകാൻ മറന്നോ? പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »