Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദിയും ട്രമ്പും നെതന്യാഹുവും ചേർന്ന കൂട്ടുകെട്ട് അപകടകരം’; ബിനോയ് വിശ്വം


കോട്ടയം: കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടനാപരമായും ആശയപരമായും ശക്‌തിപ്പെടുന്നതാണ് സ്വപ്‌നമായി കാനം എന്നും ഉയർത്തിപ്പിടിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാനം രാജേ ന്ദ്രൻ്റെ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയും ട്രമ്പും നെതന്യാഹുവും ചേർന്ന കൂട്ടുകെട്ട് അപകടകരമാണെന്നും പ്രസംഗത്തിനിടെ ബിനോയ് വിശ്വം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയം ഇസ്ലാമിനെതിരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യശത്രു ആർഎസ്എസും അവർ നയിക്കുന്ന ബിജെപിയുമാണെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഹരിയാനയിൽ മൂന്നാം വട്ടവും ബിജെപി ഭരണത്തിൽ എത്തിയതിന് കാരണം കോൺഗ്രസിൻ്റം രാഷ്ട്രീയ അറിവില്ലായ്‌മയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫിനെ ശക്‌തിപ്പെടുത്തേണ്ടതല്ലാതെ വേറൊന്നും സിപിഐ ചെയ്‌തിട്ടില്ല. ചെയ്യാനും പോകുന്നില്ല. കാരണം എൽഡിഎഫാണ് സത്യം. എൽഡിഎഫ് മാത്രമാണ് പോംവഴിയെന്നാണ് സഖാവ് കാനം നമ്മളെ പഠിപ്പിച്ചത്.”

കേരളത്തിലെ എൽഡിഎഫ് ഗവൺമെൻ്റും മുന്നണിയും ഇന്ത്യയ്ക്ക് മുഴുവൻ വഴികാട്ടിയാകേണ്ട താണെന്ന് സിപിഐക്ക് തികഞ്ഞ ബോധ്യമുണ്ട്. പുറത്ത് പറയേണ്ടത് പുറത്ത് പറയുമ്പോഴും അകത്ത് പറയേണ്ടത് അകത്ത് പറയുമ്പോഴും ശക്‌തിപ്പെടേണ്ടത് എൽഡിഎഫാണെന്ന് സിപിഐക്ക് ബോധ്യമുണ്ടെന്നും ബിനോയ് വിശ്വം വ്യക്‌തമാക്കി.


Read Previous

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ മോഷണ പരമ്പര; ഫഡ്‌നാവിസിൻറെ സത്യപ്രതിജ്ഞാ ചടങ്ങിൽ കളവുപോയത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Read Next

ശബരിമലയിൽ നിന്ന് പിടികൂടിയത് 127 പാമ്പുകളെ: സന്നിധാനത്തേക്ക് കുറുക്കുവഴി ഉപേക്ഷിക്കണമെന്ന് വനം വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »