റിയാദ് പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് യാത്രയയപ്പ് നൽകി


റിയാദ്: പാലാ എക്സ്പാട്രിയേറ്റ് ഗ്രൂപ്പ് (PEG) സജീവ അംഗവും ഭാരവാഹിയുമായ ബാബു നായർക്കു യാത്രയയപ്പു നൽകി. കഴിഞ്ഞ മൂന്നു ദശകത്തിലേറെയായി റിയാദിലെ അൽ ബാബ്റ്റൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇൽ സേവനം അനുഷ്ടിച്ചു വരികയായിരുന്ന ബാബു നായർ പാലാ മുത്തോലി സ്വദേശി ആണ്.

പെഗ് സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ ചെയര്മാന് ഡേവിഡ് ലുക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഡെന്നി കൈപ്പനാനി പെഗ് പ്രസിഡന്റ് ജെറി ജോസഫ്, സെക്രട്ടറി രാജേന്ദ്രൻ പാലാ, ട്രെഷറർ ജോസ് അന്ത്യാളം, ജോയിന്റ് സെക്രട്ടറിമാരായ സാബു, ബോണി ജോയ്, കുര്യാച്ചൻ എന്നിവരും ആശംസകൾ അർപ്പിച്ചു

സംഘടനയുടെ ഓര്‍മ ഫലകവും, ഉപഹാരങ്ങളും ചെയര്മാന് ഡേവിഡ് ലുക്ക് സമ്മാനിച്ചു . വനിതാ വേദി കോഓർഡിനേറ്റർമാരായ ഡയാന, നിഷ, ലിൻസി, ബിസ്മി എന്നിവരും സന്നിഹിതർ ആയിരുന്നു. ബാബു നന്ദി പ്രകാശനം നടത്തി.


Read Previous

ഡിജിറ്റൽ പെയ്‌മെന്റ്: സൗദിയിൽ സാംസങ് പേ സേവനം ആരംഭിക്കുന്നു

Read Next

റിയാദ് ഒഐസിസി കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »