ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ കൗൺസിൽ മീറ്റ് നടന്നു. ബത്ഹ അപ്പോളാ ഡി മോറ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പ്രവർത്തന റിപ്പോർട്ടും ജോ: ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി ചോദ്യോത്തരങ്ങൾ നിയന്ത്രിച്ചു.
തുടർന്ന് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അഡ്വ: എൽകെ അജിത്ത്, ഷഫീക്ക് പുരക്കുന്നിൽ, ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, നൗഷാദ് ഇടുക്കി, നാദിർഷാ റഹിമാൻ, നാസർ വലപ്പാട്, മൊയ്തീൻ മണ്ണാർക്കാട്, സിദ്ധീഖ് കല്ലുപറമ്പൻ, മജു സിവിൽ സ്റ്റേഷൻ, അബ്ദുൽ മുനീർ കണ്ണൂർ എന്നിവർ ജില്ലാ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
