Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം; ഒപ്പിട്ടത് എഴുപതോളം എംപിമാർ


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയ നീക്കം.

രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ പ്രതിപക്ഷ നിരയിലെ എഴുപതോളം എംപിമാര്‍ ഒപ്പിട്ടതായാണ് അറിയുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, എസ്പി, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് വ്യക്തമാക്കി.

അങ്ങേയറ്റം പക്ഷപാതപരമായ രീതിയില്‍ നടപടിക്രമങ്ങള്‍ നടത്തുന്ന രാജ്യസഭാ ചെയര്‍മാനെതിരെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം സമര്‍പ്പിക്കുകയല്ലാതെ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും മറ്റുവഴികളില്ല.

വളരെ വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി ഈ നടപടി സ്വീകരിക്കേണ്ടിവന്നു’- ജയ്റാം രമേശ് എക്സില്‍ കുറിച്ചു.


Read Previous

ഭക്തർ ക്ഷേത്രത്തിൽ പോകുന്നത് ദൈവത്തെ കാണാൻ; മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും മുഖം കാണാനല്ല’

Read Next

ആരാണ് അനുമതി നൽകിയത്, എന്ത് നടപടിയെടുത്തു?’; നടുറോഡിൽ സിപിഎം സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »