ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 24ആം വാർഷികാഘോഷം ‘കേളി ദിനം 2025’ന്റെ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് തുറന്നു. ബത്തയിലെ ഹോട്ടൽ ഡി പാലസിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജോയിന്റ് കൺവീനർ റഫീഖ് പാലത്ത് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി, സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കഴിഞ്ഞ 24 വർഷമായി റിയാദിൻ്റെ പൊതു മണ്ഡലത്തിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരിക വേദി പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും, പരിഹാരങ്ങൾ കണ്ടെത്തിയും, വീഴും പ്രവാസിക്ക് ഒരു കൈത്താങ്ങായി പ്രവർത്തിച്ചു വരുന്നു. പ്രവാസികൾക്ക് മാത്രമല്ല, പിറന്ന നാടിനെയും പ്രയാസമനുഭവിക്കുന്ന വിവിധ ഘട്ടങ്ങളിൽ കേളി ചേർത്ത് പിടിച്ചിട്ടുണ്ട്. വർഷം തോറും ആയിരകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് സൗദി അറേബ്യയുടെ മണ്ണിൽ നടത്തുന്ന സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നുമാത്രം.
കുടുംബത്തിനും ഒപ്പം നാടിൻ്റെ പുരോഗതിക്കുമായി പ്രവാസം സ്വീകരിച്ചവരുടെ മൂടിവെക്കപ്പെട്ട സർഗ്ഗവാസനകൾക്ക് ചിറക് വിരിക്കാനായി അവസരം ഒരുക്കുകയാണ് കേളിദിനം കൊണ്ട് ഉദ്ദേശി ക്കുന്നത്. ജനുവരി മൂന്ന് വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രി 8 മണി വരെ നീണ്ടുനിൽക്കും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന 50ൽ പരം വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേള നത്തിൽ റിയാദിൻ്റെ നനാതുറകളിലുള്ള വിശിഷ്ഠ വ്യതികൾ പങ്കെടുക്കുമെന്നും കൺവീനർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കേളിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ റഫീക് ചാലിയം സ്വാഗതം പറഞ്ഞ പരിപാടിയിൽ പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് നന്ദി പറഞ്ഞു.
