ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിക്ക് നേരെ കൂകി വിളിച്ച ഒരാൾ കസ്‌റ്റഡിയിൽ. റോമിയോ രാജൻ(28) എന്നയാളെയാണ് മ്യൂസിയം പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനത്തിന് എത്തുന്ന വഴിയിലാണ് യുവാവ് മുഖ്യമന്ത്രിക്ക് നേരെ കൂകി വിളിയുമായി എത്തിയത്.
ഉടൻ തന്നെ പൊലീസ് സംഘം ഇയാളെ സ്ഥലത്ത് നിന്ന് സ്‌റ്റേഷനിലേക്ക് മാറ്റി. ഇയാളുടെ കൈവശം 2022 ലെ ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഇപ്പോഴത്തെ മേളയിൽ ഇയാൾ ഡെലിഗേറ്റല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതു വരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
