Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഇൻസൈറ്റ് ടോക്കും; കലണ്ടർ പ്രകാശനവും


റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി മലാസ് താനൂർ റെസ്റ്റോറന്റിൽ വെച്ച് 2025 കലണ്ടർ പ്രകാശനവും,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ലോക കേരള സഭ പ്രതിനിധിയുമായ ഇബ്രാഹീം സുബ്ഹാൻ നേതൃത്വം നൽകിയ “സെറ്റ് യുവർ വിഷൻ-2025” എന്ന വിഷയത്തിൽ ഇൻസൈറ്റ് ടോക്കും സംഘടിപ്പിച്ചു .

സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും PCWF രക്ഷാധികാരിയുമായ KT അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2025 കലണ്ടർ പ്രകാശനം ഉപദേശക സമിതി ചെയര്‍മാൻ സലീം കളക്കര നിർവ്വഹിച്ചു, രക്ഷാധി കാരി കിളിയിൽ ബക്കർ ഏറ്റുവാങ്ങി.പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു.PCWF റിയാദ് കമ്മിറ്റി പുറത്തിറക്കുന്ന മാഗസിൻ കവർ പേജ് മാഗസിൻ ചീഫ് എഡിറ്റർ ഫസലു കൊട്ടിലുങ്ങൽ മുഖ്യാതിഥി ഇബ്രാഹീം സുബ്ഹാനു നൽകി പുറത്തിറക്കി.

അഥിതികൾക്കുള്ള സ്നേഹോപഹാരം ജനസേവനം കൺവീനർ റസാഖ് പുറങ്ങ് , സെക്രട്ടറി ഫാജിസ് PV എന്നിവർ നൽകി.കലണ്ടർ ഡിസൈൻ മത്സരവിജയിയെ ജനസേവനം കൺവീനർ അഷ്‌കർ വി. പ്രഖ്യാ പിച്ചു. ലക്കി ട്രൗ നറുക്കെടുപ്പിനു ഐ ടി ചെയർമാൻ സംറൂദ് അയിങ്കലം നേതൃതം നൽകി.

വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖവും ,ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, ട്രഷറർ ഷമീർ മേഘ നന്ദിയും പറഞ്ഞ ചടങ്ങിൽ ജനസേവനം ചെയർമാൻ MA ഖാദർ, PCWF വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ ,വൈസ് പ്രസിഡന്റ് സുഹൈൽ മഖ്ദൂം,സെക്രട്ടറി ആഷിഫ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

മുക്താർ പുറങ് ,മുജീബ് പള്ളിക്കര ,സാഫിർ പൊന്നാനി , മുഫാഷിർ കുഴിമന, ഹകീം, ജാഫർ വെളിയം കോട് ,റഷ റസാഖ് , റഷ സുഹൈൽ ,ഷിഫാലിൻ സമ്‌റൂദ് ,ഷഫ്‌ന മുഫാഷർ ,സഫീറ ആഷിഫ്, അർജീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Read Previous

ബിജെപിയുടെ നിയമസംഹിത മനുസ്‌മൃതി; ഇന്ത്യയിൽ യുവാക്കളുടെ സ്ഥിതി ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെ; അദാനിക്കും ലാറ്ററൽ എൻട്രിക്കും അവസരം രാഹുൽ ഗാന്ധി

Read Next

വിദ്വേഷ പ്രസംഗം: ജഡ്ജി ശേഖർ കുമാർ യാദവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളീജിയം, സമൻസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »