കനത്ത ശൈത്യത്തിൽ സൗദി അറേബ്യ, ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്


റിയാദ് : സൗദിയില്‍ ഞായറാഴ്ച മുതൽ  വ്യാപകമായി തണുപ്പിന് കാഠിന്യമേറി . ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം മുതൽ  -3 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്ര വ്യക്താവ് സൂചന നൽകി.

റിയാദില്‍ നല്ല തണുപ്പാണ് അനുഭവ പെടുന്നത്, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത ശൈത്യാവസ്ഥ സംജാതമാകുന്ന കാറ്റ് അനുഭവപ്പെടുമെന്ന് എൻസിഎം ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. ഈ പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയത്താനും സാധ്യതയുള്ളതായി അദ്ദേഹം പറഞ്ഞു.

വടക്കൻ പ്രദേശങ്ങളിലും മഞ്ഞുവീഴ്‌ച കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Read Previous

ലഹരിമരുന്ന് കടത്ത്  സൗദിയിൽ 12 പേര്‍ അറസ്റ്റില്‍.

Read Next

കെ പി സി സി ജനറൽ സെക്രട്ടറിമാരാരായ അഡ്വ .പഴകുളം മധു ,പി .എ സലിം എന്നിവർ സൗദി അറേബ്യയയിൽ എത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »