Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളത്തിൻ്റെ മഹാപ്രതിഭക്ക് കണ്ണീർപ്പൂക്കൾ കേളി റിയാദ്


റിയാദ് : വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർ പൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ്റെ വിയോഗത്തിൽ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.

സ്വതന്ത്ര ഇന്ത്യയിലും ലോകത്തിൻ്റെ നെറുകയിലും മലയാളത്തിൻ്റെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ എം ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്തതായോ കേൾക്കാത്തതായോ ആരുംതന്നെ മലയാളമണ്ണിൽ ഉണ്ടാവില്ല. മലയാള മനസുകളിലെ നിത്യ സാന്നിധ്യമായിരുന്ന എം ടി എന്നും ഹൃദയ പക്ഷത്തോട് ചേർന്ന് നടക്കാൻ ശ്രദ്ധിച്ചിരുന്നു.

സാഹിത്യത്തെ ജനമനസ്സുകളെ തമ്മിൽ യോജിപ്പിക്കാൻ പറ്റിയ ഏറ്റവും വലിയ ഉപാധിയായി അദ്ദേഹം കണ്ടു. എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ മിക്ക രചനകളിലും ഇത്തരം മനുഷ്യത്വത്തിന്റെ സ്‌നേഹത്തെ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു.

നോവൽ,കഥ,തിരക്കഥ, നാടകം, സിനിമാസംവിധാനം സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയായിരുന്നു. മലയാള ഭാഷയേയും സംസ്കാരത്തേയും ആഴത്തിൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തെ വ്യത്യസ്ഥനനാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ ഉണ്ടായ വായനക്കാർക്കും ആരാധകർക്കും മലയാളത്തേയും കേരളത്തേയും കൂടുതൽ അറിയാൻ അദ്ദേഹം വഴിയൊരുക്കിയതായും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു


Read Previous

കേരളത്തിൽ നിന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി കെ.ഇ.എഫ് റിയാദ് ചാപ്റ്റർ, എഞ്ചിനിയേഴ്‌സ് ഫോറത്തിന് നവ നേതൃത്വം

Read Next

എംടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതൽ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »