റിയാദ് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നോർക്ക കാർഡുകൾ വിതരണം ചെയ്തു.


റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി നടത്തുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിൻ
‘ദ വോയേജി’ ന്റെ ഭാഗമായി സംഘടിപ്പിച്ച നോർക്ക കാർഡ്,പ്രവാസി ക്ഷേമനിധി,പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിനിന്റെ ഭാഗമായി ഹെൽപ് ഡെസ്ക് വഴി അംഗത്വം എടുത്തവർ ക്കുള്ള കാർഡ് വിതരണം ബത്തയിലെ കെഎംസിസി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് മഞ്ചേരി മണ്ഡലം നോർക്ക കോഡിനേറ്റർ ആസാദ് പാണ്ടിക്കാടിന് കാർഡുകൾ കൈമാറിക്കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.

മുഴുവൻ പ്രവാസി സഹോദരന്മാരും നോർക്ക റൂട്ട്സ് നൽകുന്ന മുഴുവൻ പദ്ധതികളിലും അംഗത്വം എടുത്ത് അതിന്റെ ഗുണഭോക്താക്കളായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്,ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. നോർക്ക ഉപ സമിതി ചെയർമാൻ സഫീർ ഖാൻ കരുവാരകുണ്ട് നോർക്കയുടെ വിവിധ പദ്ധതികളെ കുറിച്ചും,അംഗത്വം എടുക്കേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു.

ജില്ലാ കെഎംസിസി യുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നോർക്ക കാമ്പയിൻ ഹെൽപ് ഡെസ്ക് വഴി ആദ്യ ഘട്ടത്തിൽ അംഗത്വമെടുത്ത ഇരുനൂറോളം മെമ്പർമാർക്കാണ് നോർക്ക കാർഡ് വിതരണം നടത്തിയത്.ഇനിയും നോർക്ക കാർഡ്,പ്രവാസി ക്ഷേമനിധി,പ്രവാസി ഇൻഷുറൻസ് അംഗത്വം എടുക്കാൻ ബാക്കിയുള്ളവർ ജില്ലാ കെഎംസിസി യുടെ നോർക്ക ഹെൽപ് ഡെസ്ക് ഉപയോഗപ്പെടുത്തണ മെന്ന് ജില്ലയുടെ നോർക്ക ഉപസമിതി ആവശ്യപ്പെട്ടു.ചടങ്ങുകൾക്ക് മലപ്പുറം ജില്ലാ നോർക്ക ഉപസമിതി അംഗങ്ങളായ ജാഫർ വീമ്പൂർ,നൗഫൽ ചാപ്പപ്പടി,മുജീബ് വണ്ടൂർ,നിഷാദ് കരിപ്പൂർ എന്നിവർ നേതൃത്വം നൽകി


Read Previous

ഇൻഷൂറൻസ് കാർഡ് ഇല്ലാത്ത പ്രവാസി കുടുംബങ്ങൾക്ക് ഡിസ്‌കൗണ്ട് കാർഡ്‌ പുറത്തിറക്കി നൂറാന മെഡിക്കൽ സെൻറെർ

Read Next

സൂഫിയാന് റിവ’ സഹായം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »