ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിസാൻ: പ്രവാസികളിൽ പുതുവത്സരത്തിൻറെ ആവേശം പകർന്നുകൊണ്ട് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്ര കമ്മിറ്റി ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ക്രിസ്മ സ്ട്രീയും പുൽക്കൂടും ക്രിസ്മസ്കേക്കും സാന്തോക്ളോസ് അപ്പുപ്പനും ക്രിസ്മസ് കരോൾ സംഘവു മെല്ലാം ആഘോഷത്തിന് നിറം പകർന്നു. ജിസാൻ ഫുക്ക മറീന ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ജല ജനറൽ സെക്രട്ടറി സതീഷ് നീലാംബരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജല കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജല സെക്രട്ടറി അനീഷ് നായർ ക്രിസ്തുമസ് – പുതുവത്സര സന്ദേശം നൽകി. മലയാളത്തിൻറെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്ക് ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജോർജ് തോമസ് സ്വാഗതവും ജബ്ബാർ പാലക്കാട് നന്ദിയും പറഞ്ഞു.
ജല മുഖ്യരക്ഷാധികാരി ദേവൻ വെന്നിയൂർ , ജീവകാരുണ്യ വിഭാഗം ചെയർമാൻ സണ്ണി ഓതറ ,ട്രഷറർ ഡോ.ജോ വർഗീസ് ,രക്ഷാധികാരിമാരായ മൊയ്തീൻ ഹാജി, മനോജ്കുമാർ, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ, മുനീർ നീരോൽപാലം ,അഷ്റഫ് വാസ്ലീ ,നൗഷാദ് പുതിയതോപ്പിൽ ,ഹരിദാസ് സംതാ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് മുറിച്ചു. മുസ്തഫ പൂവത്തിങ്കൽ സാന്താക്ളോ സിനെ അവതരിപ്പിച്ചു.
ബിനു ബാബു,ജോർജ് തോമസ് ഡോ. ജോ വർഗീസ് എന്നിവർ കുടുംബത്തോടപ്പം ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു. ജല കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഡോ.രമേശ് മൂച്ചിക്കൽ, ഹർഷു എന്നിവ രുടെ നേതൃത്ത്വത്തിൽ നടന്ന സംഗീത നിശയും കുട്ടികളുടെ നൃത്തനൃത്യങ്ങളും ആഘോഷപരിപാടി കൾക്ക് മികവേകി. ജല സമ്മാന പദ്ധതിയിൽ വിജയികളായവർക്കും കുട്ടികൾക്കും നൗഷാദ് പുതിയതോ പ്പിൽ, ഷെൽജിൻ, അന്തുഷാ ചെട്ടിപ്പടി,ഗഫൂർ പരപ്പനങ്ങാടി ,സാദിഖ് പരപ്പനങ്ങാടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.സലാം എളമരം ,അഷ്റഫ് മണ്ണാർക്കാട്, പ്രിൻസ് കല്ലുംമൂട്ടിൽ, ഷാജി കൊല്ലം, ബാലൻ പാലക്കാട് ,മുസ്തഫ ,ജമാൽ ,സമീർ ,സമദ് ,ഷിഹാബ് കൊല്ലം,അഭിലാഷ് ,നിസാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
