Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗസ്സ പൊലീസ് മേധാവിയെ ഇസ്രായേൽ കൊലപ്പെടുത്തി


ഗസ്സ പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂദ് സലാഹിനെ കൊലപ്പെടുത്തി ഇസ്രായേൽ. തെക്കൻ ഗസ്സയിലെ ‘സുരക്ഷിത മേഖല’യായി ഇസ്രായേൽ നിർദേശിച്ച അൽ-മവാസി അഭയാർഥി ടെൻറുകൾക്ക് നേരെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഇദ്ദേഹം അടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് മേധാവിയുടെ സഹായി ഹുസാം മുസ്തഫ ഷവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ജബാലിയയിലെ അഭയാർഥി ക്യാമ്പുകളിൽ ബുധനാഴ്ച പുലർച്ച നടത്തിയ ആക്രമണ ങ്ങളിൽ മരണം 17 ആയി. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് കുഞ്ഞിനെയും ഇസ്രായേൽ വധിച്ചു. ഒക്ടോബർ ആറു മുതൽ കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കൂട്ടമായി വീടുകൾ നശിപ്പിക്കുന്നതും തുടരുകയാണ്.

വടക്കൻ ഗസ്സയിൽ എല്ലാവരെയും ഒഴിപ്പിച്ച് കരുതൽ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഗസ്സയിൽ അതിശൈത്യത്തിനൊപ്പം ശക്തമായ മഴയും കാറ്റുമെത്തിയത് ക്യാമ്പുകളിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. ഗസ്സ സിറ്റി, ദക്ഷിണ ഖാൻ യൂനുസ്, ദെയ്റുൽ ബലഹ് എന്നിവിടങ്ങ ളിൽ കനത്തമഴയിൽ ജലനിരപ്പുയർന്നത് 1500ലേറെ തമ്പുകൾ താമസിക്കാനാവാത്തതാക്കി. കടുത്തഭക്ഷ്യക്ഷാമം നിലനിൽക്കുന്നതിനിടെയാണ് അതിശൈത്യവും പിടിമുറുക്കിയത്. ഗസ്സയിലേക്ക് പ്രതിദിനം 500ലേറെ ട്രക്കുകൾ ആവശ്യമായിടത്ത് ഒരു മാസത്തിനിടെ 160 ഭക്ഷ്യ ട്രക്കുകളാണ് അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് യു.എൻ മാനുഷിക ഏജൻസി അറിയിച്ചു.


Read Previous

വെസ്റ്റ്ബാങ്കിൽ ‘അൽജസീറ ചാനൽ പൂട്ടാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി

Read Next

പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും’; യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »