ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ആലപ്പുഴ ചാരുംമൂട് സ്വദേശി സുരേഷ് ദാമോദരൻ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച റിയാദിൽ ഉള്ള താമസ സ്ഥലത്തു വച്ച് നിര്യാതനായി. പ്രഭാത ഭക്ഷണത്തിനുശേഷം സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. സുരേഷ് ദാമോദരൻ ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശിയാണ്.
ഭാര്യ സിന്ധു,മകൾ ശിവാനി, അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുന്നതിനു വേണ്ട ക്രമീകരണം കമ്പനി ഏറ്റെടുത്തു നടത്തുകയും ഇന്ന് രാത്രിയിലുള്ള ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ട് പോകും സംസ്കാരം ചാരുംമൂട്ടിൽ ഉള്ള ഭവനത്തിൽ വച്ച് നാളെ നടക്കുമെന്ന് കുടുംബം അറിയിച്ചു.
