Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നല്‍കി തട്ടിപ്പ്: ജിദ്ദയിൽ പത്തംഗ സംഘം അറസ്റ്റില്‍; വിശ്വാസം ആര്‍ജിക്കാനായി യഥാര്‍ഥ സ്വര്‍ണ ബിസ്‌കറ്റുകള്‍ കാണിച്ചുകൊടുക്കും


ജിദ്ദ: വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തിയ പത്തംഗ പാക്കിസ്ഥാനി സംഘത്തെ മക്ക പ്രവിശ്യ പോലീസ് ജിദ്ദയിൽ അറസ്റ്റ് ചെയ്തു. ഈ രീതിയില്‍ 31 തട്ടിപ്പുകള്‍ നടത്തി സംഘം 28 ലക്ഷ ത്തിലേറെ റിയാല്‍ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

വിപണിയിലും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ അനധികൃത രീതിയില്‍ വില്‍ക്കാനുണ്ടെന്ന് അവകാശപ്പെട്ട് പണം കൈക്കലാ ക്കിയ ശേഷം വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ കൈമാറി രക്ഷപ്പെടുക യാണ് സംഘം ചെയ്തിരുന്നത്. ഇരക ളുടെ വിശ്വാസം ആര്‍ജിക്കാനായി യഥാര്‍ഥ സ്വര്‍ണ ബിസ്‌കറ്റുകള്‍ കാണിച്ചുകൊടുത്ത ശേഷമാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

ഇരകളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഉപയോഗിച്ചിരുന്ന യഥാര്‍ഥ സ്വര്‍ണ ബിസ്‌കറ്റുകളും തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന വ്യാജ സ്വര്‍ണ ബിസ്‌കറ്റുകളുടെ വന്‍ ശേഖരവും വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നിര്‍മി ക്കാനുള്ള ഉപകരണങ്ങളും മറ്റും പ്രതികളുടെ പക്കല്‍ കണ്ടെത്തി. ചോദ്യം ചെയ്യലും തെളിവ് ശേഖരി ക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.


Read Previous

പത്തനംതിട്ടയിലേത് കൊടിയ പീഡനം; ഒരു കുറ്റവാളിയും രക്ഷപ്പെടരുത്, പഴുതടച്ചുള്ള തെളിവ് ശേഖരണം വേണമെന്ന് പ്രതിപക്ഷ നേതാവ്

Read Next

മലപ്പുറം മക്കാനി’ മിഅ വിന്റെർ ഫെസ്റ്റ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »