അബ്ദുൽ റഹീം കേസ്: അടുത്ത സിറ്റിംഗ് ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 8 മണിക്ക്, കേസ് വീണ്ടും പരിഗണിക്കുന്നത് ഏഴാം തവണ.


റിയാദ്: സ്‌പോൺസറുടെ ചലനശേഷിയില്ലാത്ത മകൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് കേസ് സിറ്റിംഗ് ഫെബ്രുവരി 2ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോടതി വീണ്ടും പരിഗണിക്കും, കഴിഞ്ഞ ജനുവരി 15ന് കേസ് പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനയ്ക്കും കൂടുതൽ പഠനത്തിനും സമയം വേണമെന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു.ആറു തവണയാണ് മോചന ഹരജി പരിഗണിക്കുന്നത് വിവിധ കാരണങ്ങളാല്‍ മാറ്റിയത്.

കേസിൽ അന്തിമവിധിയും മോചന ഉത്തരവുമാണ് ഇനിയുണ്ടാകേണ്ടത്. 2024 ജൂലായ് രണ്ടിന് അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും റഹീം ജയിൽ മോചിതനാകുക.


Read Previous

ഓ ഐ സി സി റിയാദ് വാർഷികാഘോഷം സമ്മാന പദ്ധതി

Read Next

ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം നാളെ, സന്ദീപ് വാര്യര്‍ മുഖ്യ അതിഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »