ഒ സി സി സി വാർഷികാഘോഷം: ടി സിദ്ധീക് എം എൽ എ റിയാദിലെത്തി, ഊഷ്മള വരവേൽപ്പ്


റിയാദ്: ഒഐസിസി യുടെ പതിനാലാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ടി സിദ്ധീക് എം എല്‍ എക്ക്,സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലാഞ്ചിറയുടെ നേത്രുത്വത്തില്‍ ഊഷ്മള വരവേല്‍പ്പ്. രാവിലെ പതിനൊന്നരക്ക് റിയാദില്‍ എത്തിയ അദ്ദേഹം വൈകീട്ട് നടക്കുന്ന വാര്‍ഷികാഘോഷ മഹാസമ്മേള നത്തില്‍ റിയാദിലെ പ്രവാസികളെ അഭിസംബോധന ചെയ്യും.

സിനിയര്‍ വൈസ് പ്രസിഡണ്ട്‌ സലിം കളക്കര, വര്‍ക്കിംഗ് പ്രസിഡണ്ട്‌ നവാസ് വെള്ളിമാട്കുന്ന്, ജോയിന്‍ ട്രഷറര്‍ കരീം കൊടുവള്ളി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ദാനത്ത്, ജോണ്സന്‍ മാര്‍ക്കോസ്,ഗ്ലോബൽ അംഗങ്ങളായ റഷീദ് കൊളത്തറ. റസാഖ് പൂക്കോട്ടും പാഠം .വഹീദ് വാഴക്കാട്, സാദിക്ക് വടപ്പുറം, ശറഫു ശിറ്റന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ജനുവരി 31 ന് വെള്ളിയാഴ്ച റിയാദ് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വൈകുന്നേരം 6 മണിമുതൽ പരിപാടികൾ അരങ്ങേറുമെന്ന് സംഘടകർ അറിയിച്ചു. വാർഷിക പരിപാടിയുടെ ഉത്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡന്റും നിയമസഭ അംഗവുമായ അഡ്വ: ടി സിദ്ദിഖ് നിർവ്വഹിക്കും


Read Previous

ഗൾഫ് മലയാളി ഫെഡറേഷൻ മെംബർഷിപ്പ് കാമ്പയിന് തുടക്കമായി

Read Next

ആദായ നികുതി ഇളവില്‍ പ്രയോജനം ലഭിക്കണമെങ്കില്‍ ആദ്യം തൊഴില്‍ വേണ്ടേ?’; ബജറ്റില്‍ പരിഹാസവുമായി ശശി തരൂർ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »