ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: കസവ് കലാ വേദി വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. വിനോദ മത്സരം, ആരോഗ്യ ബോധവത്ക്കരണം, കലാവിരുന്ന് എന്നിവ അരങ്ങേറി. സണ്‍സിറ്റി പോളിക്ലിനികിലെ ഡോ. ബിജു, ഡോ. മാജിത, ഹാരിസ് കൊടുവള്ളി എന്നിവര്‍ ആരോഗ്യ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. സിജി ട്രൈനര്‍ ജാബിര്‍ തയ്യില്‍ വിഷനറി വോയേജ് എന്ന വിഷയവും അവതരിപ്പിച്ചു. സലിം ചാലിയം ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.
സാംസ്‌കാരിക സമ്മേളന മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ചു. കസവ് ചാരിറ്റി ഐക്കണ്‍ അവാര്‍ഡ് ശരീക് തൈകണ്ടിക്ക് വികെ അബ്ബാസ് കോഴിക്കോട് സമ്മാനിച്ചു. റഹ്മാന്‍ മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലുര്‍, അബ്ദുല്‍ അസിസ്, മജീദ് പൂള ക്കാടി, ഉമ്മര്‍ അമാനത്ത്, സലിം ആര്‍ത്തി യില്‍, , അസ്‌ലം പാലത്ത്, നിസാം കായംകുളം, പിടിഎ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,
മനാഫ്-റെജുല ദമ്പതികളുടെ മകന്‍ ഹാദിക് ജസാറിന്റെ ‘ബഹ്‌റ്’ന്റെ കവര്‍ പേജ് പ്രകാശനം സാമൂഹ്യ പ്രവര്‍ത്തനായ സിദ്ദിഖ് കല്ലു പറമ്പനും റിയാസ് നിലമ്പൂരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മജീദ് പതിനാറുങ്ങല്‍ രചനയുീം സിദ്ദിഖ് മഞ്ചേശ്വരം ആലപനവും നിര്‍വ്വഹിച്ച ജവാദ് സംഗീത ആല്‍ബം പ്രകാശനവും നടന്നു
കലാ വിരുന്നിനു അമീര്‍ പലത്തിങ്ങല്‍, ഹിബ അബ്ദുസലാം എന്നിവര്‍ നേതൃത്വം നല്‍കി, ഡോ. ഹസ്‌ന അബ്ദുസലാം, അനസ് മാണിയൂര്‍, നിഷാദ് നടുവില്‍, ദില്‍ഷാദ് കൊല്ലം, മുഹ്‌സിന്‍ പാണ്ടികശാല, സഈദ്, സിനാന്‍ ബാബു, പാത്തു, ഇശല്‍, സഈദ്, റിയാസ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സെക്രെട്ടറി മനാഫ് മണ്ണുര്‍ സ്വാഗതവും ജിംഷാദ് മേല്‍മുറി നന്ദിയും പറഞ്ഞു. ബനൂജ് പൂക്കോട്ടും പാടം, ഷൗക്കത്ത് പന്ന്യങ്കര, ഇസ്മായില്‍, നൂറുദ്ദിന്‍, ഷെറഫുദ്ധീന്‍ ചെനക്കലങ്ങാടി, ആസിഫ് കളത്തില്‍, ആഷിഫ് ആലത്തൂര്‍, റെജുല മനാഫ്, നുസൈബ നിഷാദ്, ഫൗസിയ നിസാം, നിഷാന ആഷിഫ്, സജിദാ ഷെറഫുദ്ദീന്‍ എന്നിവര്‍ സജീവനേതൃത്വംനല്‍കി.