Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗ്രാന്റ് ഹൈപ്പർ രണ്ടാമത് ശാഖ റിയാദ് സുൽത്താനയിൽ ഉദ്ഘാടനം ചെയ്തു


റിയാദ്: ഗ്രാന്റ് ഹൈപ്പറിന്റെ സൗദി അബ്യേയിലെ രണ്ടാമത് ശാഖ റിയാദ് സുല്‍ത്താനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീലങ്കന്‍ അംബാഡര്‍ അമീന്‍ അജ്‌വാദ്, ജനറല്‍ അഹ്മദ് അബ്ദുല്‍ അസീസ് അല്‍ അഹമദ്, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ മുഹമ്മദ്, റീജിയനല്‍ ഡയറക്ടര്‍ റാഷിദ് അസ്‌ലം, റീറ്റെയില്‍ ഡയറക്ടര്‍ അയ്യൂബ് കേച്ചേരി, തഹ്‌സീര്‍ അലി, എംബസി ഉദ്യോഗസ്ഥരായ മനുസ്മൃതി, പ്രിജയിത് മതായ്, ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ സനിന്‍ വസിം, മാനേജ്‌മെന്റ് പ്രതിനിധികള്‍, സൗദി പൗരപ്രമുഖര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു.

പലചരക്ക്, ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ഹോട്ട് ഫുഡ്, ബേക്കറി, ഫാഷന്‍ റെഡിമെയ്ഡ്, ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ലഗേജ്, സ്‌റ്റേഷ നറി തുടങ്ങി എല്ലാ ശ്രേണികളിലുമുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം ഗ്രാന്‍ഡ് ഹൈപ്പറില്‍ ലഭ്യമാണ്. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ശാഖ സജ്ജീകരിച്ചിട്ടുളളത്. ഉദ്ഘാടന ത്തോ നെുബന്ധിച്ച് സ്‌പെഷ്യല്‍ ഓഫറുകളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടു ണ്ടെന്നും ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.

രാജ്യാന്തര രംഗത്തെ പ്രമുഖ ഉത്പ്പാദകരില്‍ നിന്ന് നേരിട്ടാണ് ഗ്രാന്റ് ഹൈപ്പര്‍ ഉത്പ്പന്നങ്ങള്‍ ശേഖരിക്കു ന്നത്. ഇതിനായി വിപുലമായ സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതു കൊണ്ടുതന്നെ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്കു ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയും.

റിയാദിലെ മന്‍സൂറയില്‍ കഴിഞ്ഞ വര്‍ഷമാണ് ഗ്രാന്റ് ഹൈപ്പറിന്റെ പ്രഥമ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാനുളള ഒരുക്കത്തിലാണ്. റീറ്റെയില്‍ വിതരണ രംഗത്ത് ജിസിസിയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന തൊണ്ണൂറിലധികം ഗ്രാന്‍ഡ് ഹൈപ്പര്‍ ശാഖകുടെ പെരുമ അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ചില്ലറ വിപണന രംഗത്തെ അനുഭവം പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിയുന്ന വിധമാണ് സ്‌റ്റോര്‍ സജ്ജമാക്കിയിട്ടുളളതെന്നും ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.


Read Previous

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടുപേരെ കുത്തിവീഴ്ത്തി; ഒരാൾ മരിച്ചു

Read Next

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »