സ്ഥാപക ദിനം: സൗദി അറേബ്യയിൽ പൊതു അവധി പ്രഖ്യാപിച്ചു


റിയാദ്: സ്ഥാപക ദിനം പ്രമാണിച്ച് സൗദി അറേബ്യയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലകളിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തവണ സ്ഥാപക ദിനം വരുന്നത് ശനിയാഴ്ചയാണ്. അന്ന് വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് പകരം തൊട്ടടുത്ത ദിവസമായ ഞായറാഴ്‌ച അവധി ലഭിക്കാനിട യുണ്ട്. ഇമാം മുഹമ്മദ് ബിൻ സൗദ്, സൗദി അറേബ്യ സ്ഥാപിച്ചതിന്‍റെ വാര്‍ഷികം ആണ് ഫെബ്രുവരി 22ന് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.


Read Previous

എറണാകുളത്ത് ഭൂമി വാങ്ങി വർഷങ്ങളായി താമസം; വ്യാജരേഖകളുമായി ബംഗ്ലാദേശി കുടുംബം അറസ്റ്റിൽ

Read Next

സൗ​ദി സ​ന്ദ​ർ​ശി​ക്കാനൊരുങ്ങി ഡോ​ണ​ൾ​ഡ്​ ട്രം​പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »