Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎൻ അംഗീകാരമുള്ള ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജല് അൽദൂഖി


ദുബായ്: യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനിൽ അംഗത്വം നേടിയ ആദ്യ എമിറാത്തി വനിതാ മാധ്യമപ്രവർത്തകയായി നജ്ല അൽദൂഖി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ( ജിഡിആർഎഫ്എ ) യുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായി പ്രവർത്തിക്കുന്ന നജ്ലയ്ക്ക്, സ്ഥാപനത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ജിഡിആർഎഫ്എ യുടെ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് നജ്ലയെ ഈ അംഗത്വത്തിന് നാമനിർദേശം ചെയ്തത്

ദുബായിലെ താമസ – കുടിയേറ്റ ഓഫീസിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ജനറൽ അൽ മർറിയുടെ സാന്നിധ്യത്തിൽ നജ്ല അൽദൂഖിയ്ക്ക് അംഗത്വ കാർഡ് കൈമാറി. യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനും അറബ് ക്രിയേറ്റേഴ്സ് യൂണിയനും നേതൃത്വം വഹിക്കുന്ന ഡോ. അഹ്മദ് നൂർ നജ്ലയുടെ ഈ നേട്ടം എമിറാത്തി മാധ്യമ മേഖ ലയിലെ ഉയർച്ചയ്ക്കും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതാപം വർധിപ്പി ക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ലെഫ്റ്റനന്റ് ജനറൽ അൽ മർറി, നജ്ലയുടെ സർക്കാർ കമ്മ്യൂണിക്കേഷൻ, മാർക്കറ്റിങ്, സ്ഥാപന പ്രതിഷ്ഠ എന്നിവയുടെ ദിശാബോധം മെച്ചപ്പെടുത്തുന്നതിലെ നിർണായക പങ്കാണ് ഈ അംഗീകാരത്തിന് കാരണമായതെന്ന് പറഞ്ഞു. സർക്കാർ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിലും ദുബായിയുടെ ആഗോള പ്രതിച്ഛായം മെച്ചപ്പെടുത്തുന്ന തിലും നജ്ല നടത്തിയ ശ്രമങ്ങൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ അഭിമാനകരമായ നേട്ടത്തിന് തന്നെ നാമനിർദേശം ചെയ്തതിന് ലെഫ്റ്റനന്റ് ജനറൽ അൽ മർറിയ്ക്ക് നജ്ല അൽദൂഖി നന്ദി അറിയിച്ചു. “ജനറൽ ഡയറക്ടറേറ്റിന്റെ ശക്തമായ പിന്തുണയും മാർഗനിർദേശവും ഇല്ലാതെ ഈ നേട്ടം കൈവരിക്കാൻ സാധിക്കില്ല. കൂട്ടാ യ ശ്രമങ്ങളും സഹകരണവുമാണ് വിജയത്തിലേക്ക് നയിക്കുന്നത്,” എന്ന് നജ്ല പ്രതിക രിച്ചു. എമിറാത്തി മാധ്യമ രംഗം ആഗോള തലത്തിൽ കൂടുതൽ ഉയർത്തി പിടിക്കാനു ള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും അവർ അറിയിച്ചു.

നജ്ല അൽദൂഖിയുടെ ഈ നേട്ടം എമിറാത്തി മാധ്യമ മേഖലയിലും സർക്കാർ കമ്മ്യൂണി ക്കേഷനിലും ഒരു പുതിയ അധ്യായമായി മാറുന്നതോടൊപ്പം, ആഗോള തലത്തിൽ എമിറാത്തി വനിതകളുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട ഒരു ഘട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.


Read Previous

കൊടുംതണുപ്പിൽ വിറങ്ങലിച്ച് സൗദിയും കുവൈറ്റും; തബൂക്കിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെ

Read Next

ലോകകപ്പ് സ്റ്റേഡിയങ്ങളുടെ എഞ്ചിനീയറിംഗ് വിസ്മയങ്ങൾ പരിചയപ്പെടുത്തി കെ ഇ എഫ് ഗിയർ അപ്പ് ഫിഫ 2034

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »