യുസഫ് കാക്കഞ്ചേരിയെ ആദരിച്ച് കോഴിക്കോടെന്സ് റിയാദ്


റിയാദ്: ദീർഘകാലം ഇന്ത്യൻ എംബസി റിയാദ് വെൽഫെയർ ഓഫീസറായി സേവനം അനുഷ്ടിച്ച യുസഫ് കാക്കഞ്ചേരിക്ക് റഹീം നിയമ സഹായ സമിതി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ കോഴിക്കോടെന്സ് റിയാദ് മൊമെന്റോ നൽകി ആദരിച്ചു.

ഇന്ത്യൻ എംബസിയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി ഇക്കാലമത്രയും രംഗത്തുണ്ടായിരുന്ന യൂസഫ് കാക്കഞ്ചേരി കഴിഞ്ഞ മാസം 31നാണ് സർവീസിൽനിന്ന് പിരിഞ്ഞത്. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ കൂടിയ യാത്രയയപ്പ് ചടങ്ങിനു കോഴിക്കോടെൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം മൊമെന്റോ നൽകി ആദരിച്ചു,

ആശംസകൾ നേർന്നു കൊണ്ട് കോഴിക്കോടെൻസ് ലീഡുമാരായ റാഫി കൊയി ലാണ്ടി,ഹസ്സൻ ഹർഷാദ്, മുനീബ് പാഴൂർ , മൊഹിയുദ്ധീൻ സഹീർ, ഷമീം മുക്കം, പ്രഷീദ് തൈക്കൂട്ടത്തിൽ എന്നിവരെ കൂടാതെ ഉമ്മർ മുക്കം,ഗഫൂർ കൊയിലാണ്ടി, മജീദ് പൂളക്കാടി, റാഷിദ് ദയ , അനിൽ മാവൂർ, അഡ്വ ജലീൽ മാങ്കാവ്, ലത്തീഫ് തെച്ചി തുടങ്ങിയ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങൾ സംസാരിച്ചു.

കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി അബ്‌ദുറഹ്‌മിന്റെ ജയിൽ മോചനത്തി നായി കേസിന്റെ ആദ്യ നാൾ മുതൽ ഇന്ത്യൻ എംബസി വെൽഫെയർ ഓഫീസർ യുസുഫ് കാക്കഞ്ചേരി നൽകിയ സേവനങ്ങൾ വിലമതിക്കാൻ ആവാത്തതാണ് എന്ന് കോഴിക്കോടെൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ചടങ്ങിൽ സംസാരിക്കുക യുണ്ടായി.


Read Previous

ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക’: പ്രിയങ്ക ഗാന്ധി

Read Next

സൗദിയിൽ മൈ ആസ്റ്റർ ആപ്പ് പുറത്തിറക്കി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »