Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംഘടനാ വിരുദ്ധ പ്രവർത്തനം, സൗദിയിൽ നാല് ഒ.ഐ.സി.സി നേതാക്കളെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കി


തിരുവനന്തപുരം/സൗദിഅറേബ്യ: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സൗദി അറേബ്യ യിലെ നാല് ഒ.ഐ.സി.സി നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, നിസാം മണ്ണിൽ എന്നിവരെ ഒ.ഐ.സി.സിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും നീക്കിയതായി ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.

സൗദി അറേബ്യയിലെ ഒ.ഐ.സി.സിയുടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി. എ. സലീം എന്നിവരുടെ നിർദ്ദേശപ്രകാരമാണ് നടപടി. നാലു പേരും ഒ.ഐ.സി.സിയുടെ പെരു മാറ്റച്ചട്ടം തുടർച്ചയായി ലംഘിക്കുകയും ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സമാന്തരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതായും സംഘടനയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് കെ.പി.സി.സിക്ക് നിരവധി പരാതികൾ ലഭിച്ചതായും പ്രശ്നം ഒത്തുതീർപ്പാക്കാൻ കെ.പി.സി.സി നിരവധി ശ്രമങ്ങൾ നടത്തി യെന്നും ഒ.ഐ.സി.സിയുടെ ഉന്നത കമ്മിറ്റികളുടെ നിർദ്ദേശം സ്വീകരിച്ചില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഒ.ഐ.സി.സിയുടെ ഏതെങ്കിലും അംഗത്തിന്റെയോ ഭാരവാഹിയുടെയോ ഈ മനോ ഭാവവും സമീപനവും സ്വീകാര്യമല്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ ഒ.ഐ.സി.സിയോടുള്ള അവമതിപ്പിന് കാരണമായെന്നും കെ.പി.സി.സിക്ക് ബോധ്യമുണ്ട്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതകളും പരാജയപ്പെട്ടു. തുടർന്നാണ് നാല് അംഗങ്ങളെയും ഒ.ഐ.സി.സിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായും വാർത്താക്കുറിപ്പ് വ്യക്തമാക്കി.


Read Previous

നാലാമത് ബഹ്റൈൻ എം.ഒ.ഐ ടെന്നീസ് ചാലഞ്ചർ കിരീടം സ്വന്തമാക്കി ഹംഗേറിയൻ താരം

Read Next

വിധി വന്നിട്ട് ഒരു മാസം മാത്രം, പരോളിന് അപേക്ഷ നൽകി പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »