ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വിമൻസ് കളക്റ്റീവ് സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷം റിയാദിലെ മുറബ്ബ അവന്യൂ മാളിൽ കേക്ക് മുറിച്ച് ആഘോഷിച്ചു പ്രസിഡണ്ട് നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു, .

സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ, സംസ്കാരം, ചരിത്ര പൈതൃകം എന്നിവയെ അംഗീകരിക്കുകയും, സൗദിയിലെ പ്രവാസികളായ വനിതകളുടെ പങ്ക് ഊട്ടിയുറപ്പിക്കു കയുമുള്ള ഇത്തവണത്തെ ആഘോഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലെ അംഗ ങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന അവസരമായി മാറിയതായി ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും, ട്രഷറർ ഡോ. അമൃത നന്ദിയും പറഞ്ഞു
എഴുത്തുകാരി സബീന കെ. സാലി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. നൗറീൻ ഷാ, കാർത്തിക എസ് രാജ്, മിനി വകീൽ, സഫ്ന അമീർ, മിനുജ മുഹമ്മദ്, സിനി ശറഫു ദ്ധീൻ, ആതിര എം നായർ, ലിയാ സജീർ, അസീന മുജീബ്, സിമ്ന നൗഷാദ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു
