Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഒഐസിസി സൗദി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു


റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനത്തിൽ റിയാദ് ഒഐസിസി പ്രവർത്തകർ ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. 1727 ഫെബ്രുവരിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യമായി സൗദി അറേബ്യക്ക് രൂപം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഗോത്രങ്ങളും നാട്ടുരാജ്യങ്ങളുമായി ഭിന്നിച്ചു നിന്നിരുന്ന രാജ്യത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത്തിന്റെ സ്മരണ പുതുക്കുക യാണ് ഈ ദിനത്തിൽ രാജ്യം.

ആഘോഷത്തിന്റെ ഭാഗമായി ബത്ഹ സബർമതിയിൽ നടന്ന ചടങ്ങിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര കേക്ക് മുറിച്ച് ആഘോ ഷങ്ങൾക്ക് തുടക്കം കുറിച്ചു. റിയാദ് ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സൗദിയുടെ വികസന ചരിത്രനേട്ടങ്ങൾ വിശദീകരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് ആശംസകൾ നേർന്നു കൊണ്ട് യഹിയ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, നാസർ മാവൂർ, വഹീദ് വാഴക്കാട്, മൊയ്‌ദീൻ മണ്ണാർക്കാട്, ജംഷാദ് തുവ്വൂർ എന്നിവർ സംസാ രിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് സ്വാഗതവും റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു. അൻസായി തൃശൂർ, ഫസൽ നെസ്റ്റോ, അൻസാർ വർക്കല, സൈനുദ്ധീൻ കൊടക്കാടൻ, ഷംസീർ പാലക്കാട്‌, റഷീദ് കൂടത്തായി,അൻസാർ വടശ്ശേരികോണം, സാദിക്ക് വടപ്പുറം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

സൗദി സ്ഥാപക ദിനം ആഘോഷിച്ച്‌ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ.

Read Next

ജനഹൃദയങ്ങളിലാണ് കെഎംസിസിയുടെ സ്ഥാനം. ഷാഫി പറമ്പിൽ എം പി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »