മികച്ച മോട്ടിവേഷണൽ പരമ്പരക്കുള്ള പ്രേംനസീർ സുഹൃത് സമിതി ഗ്ലോബൽ പുരസ്‌കാരം വിജയമന്ത്രങ്ങൾക്ക്


ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്‌കാരം. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാ സ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍.

ഷാര്‍ജ അല്‍ നഹദയിലെ മിയ മാളില്‍ പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററും ഔവര്‍ ടിവിയും സംയുക്തമായി സംഘടിപ്പിച്ച ശങ്കര്‍ @മിഴിയോരം 2025 പരിപാടിയില്‍ ശങ്കറും സര്‍ സോഹന്‍ റോയിയും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ചാക്കോ ഓലകാടന്‍, ബിന്‍ മൂസ ട്രാവല്‍ ഫൗണ്ടര്‍ & മാനേജിങ് ഡയറക്ടര്‍ മേരി തോമസ്, സിനിമ ഡയറക്ടര്‍ കൃഷ്ണ പ്രിയദര്‍ശന്‍ നായര്‍, അക്കാഫ് ജനറല്‍ സെക്രട്ടറി വി എസ് ബിജു കുമാര്‍, വിഷ്ണു വിജയന്‍, പ്രേനസീര്‍ സുഹൃത് സമിതിയും ഗ്ലോബല്‍ ചെയര്‍ മാന്‍ ഷാജി പുഷ്പാംഗദന്‍, ഗ്ലോബല്‍ സെക്രട്ടറി കെ കെ നാസര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ എ ബി ജിഫ്രി ഔവര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ദിവ്യ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Read Previous

പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാർട്ടിയെയോ സർക്കാരിനെയോ കുറിച്ചല്ലല്ലോ’; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി

Read Next

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പരാതിക്കാർക്ക് പണം തിരികെ കൊടുക്കുമെന്ന് ഇഡി; കേരളത്തിലാദ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »