വിമാനം ലാൻഡിങ്ങിനെത്തിയപ്പോൾ റൺവേയിലേക്ക് പ്രൈവറ്റ് ജെറ്റിൻറെ വരവ്, നിലം തൊടുന്നതിന് മുന്നേ വീണ്ടും ടേക്ക് ഓഫ്; ഒഴിവായത് വൻ ദുരന്തം: വീഡിയോ


അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷൻ്റെ (എഫ്.എ.എ) വിശദീകരണം. സംഭവത്തില്‍ എഫ്‌എഎയും നാഷണല്‍ ട്രാന്‍സ്‌ പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു. ഫ്ലൈറ്റ് റാഡാർ 24ന് ലഭിച്ച കൺട്രോൾ ടവർ ഓഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്. ഷോർട്ട് ഹോൾ ഡ് ഷോർട്ട്! എന്ന നിർദേശമാണ് ഓഡിയോയിൽ കേള്‍ക്കാൻ സാധിക്കുന്നത്.

സ്വകാര്യ ജെറ്റായ ഫ്ലെക്‌സ്‌ജെറ്റ് ഫ്ലൈറ്റ് 560 റണ്‍വെ ക്ലിയർ ചെയ്യാൻ ശ്രമി ച്ചെങ്കിലും നടന്നില്ല. പറന്നുയർന്ന സൗത്ത് വെസ്റ്റ് വിമാനം ഏകദേശം 10 മിനിറ്റിനുശേഷമാണ് പിന്നീട് ലാൻഡ് ചെയ്‌തത്.: ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ നം ലാൻഡ് ചെയ്യുന്നതിന് മുൻപ് റണ്‍വേ യിലേക്ക് കടന്ന് പ്രൈവറ്റ് ജെറ്റ്. സെക്കൻ്റുകളുടെ വ്യത്യാസത്തിൽ ഒഴിവായത് വലിയ ദുരന്തം. സംഭവ ത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ചിക്കാഗോ മിഡ്‌വേ വിമാനത്താവളത്തിൽ സൗത്ത് വെസ്റ്റ് വിമാനവും പ്രൈവറ്റ് ജെറ്റും നേർക്കുനേർ എത്തിയത്. സ്വകാര്യ ജെറ്റ് റൺവേയിലേക്ക് അനുമതിയില്ലാതെ കടന്നു വെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലാണ് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാകാൻ കാരണമായത്.

സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 2504 ലാൻഡ് ചെയ്യുന്നതിനിടെ സ്വകാര്യ ജെറ്റായ ഫ്ലെക്‌സ്ജെറ്റ് ഫ്ലൈറ്റ് 560 റണ്‍വേയിലേക്ക് കടന്നുവരിക യായിരുന്നു. റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വീണ്ടും പറന്നുയര്‍ന്ന് അപകടമൊഴിവാക്കുകയായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്‌ച രാവിലെ 08:50-ഓടെയാണ് സംഭവമുണ്ടായത്.


Read Previous

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ

Read Next

സഹപാഠിയെ തിരിച്ചടിക്കും വരെ ചെരിപ്പ് ഇടാതെ നടന്നു’, അഫാന് സിനിമകളോട് ഇഷ്ടം, കടുത്ത ആരാധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »