Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രഞ്ജി ട്രോഫിയിൽ വീണ്ടും മുത്തമിട്ട് വിദർഭ: കേരളത്തിനെതിരെ സമനില, ജയം ഒന്നാം ഇന്നിങ്‌സ് ലീഡിൽ


ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായി വിദർഭ. ആറ് വർഷത്തിന് ശേഷമാണ് വിദർഭ രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത്. നാഗ്‌പൂരില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വിദർഭയ്ക്കെതിരെ കേരളം സമനില വഴങ്ങിയതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്‍റെ ബലത്തിലാണ് വിദർഭയ്‌ക്ക് രഞ്ജി ട്രോഫി കിരീടം നേടാനായത്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. സ്കോർ വിദർഭ: ഒന്നാം ഇന്നിങ്‌സ്- 379, കേരളം- 342.

രഞ്ജിയിൽ വിദർഭയുടെ മൂന്നാം കിരീടമാണിത്. വിദർഭ രണ്ടാം ഇന്നിങ്‌സ് ഒമ്പതിന് 375. അവസാന ദിവസമായ ഇന്ന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിങ് തുടർന്നതോടെയാണ് കേരളം സമനിലയ്ക്കു സമ്മതിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേരള ടീം രഞ്ജി ട്രോഫിയുടെ റണ്ണേഴ്‌സ് അപ്പാകുന്നത്. ദര്‍ശന്‍ നാല്‍കണ്ഡെ (51), യാഷ് താക്കൂര്‍ (8) പുറത്താവാതെ നിന്നു. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെയാണ് കേരളം സമനിലയ്ക്ക് സമ്മതിച്ചത്.

അഞ്ചാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കി കേരളം ഗംഭീര തിരിച്ചുവരവ് നടത്തിയത് പ്രതീക്ഷ നല്‍കിയിരുന്നു. കരുൺ നായർ (295 പന്തിൽ 135), അക്ഷയ് വദ്‌കർ (108 പന്തിൽ 25), ഹർഷ് ദുബെ (നാല്), അക്ഷയ് കര്‍നെവാര്‍ (30), നചികേത് ഭുതെ (3) എന്നിവരാണ് ഇന്നു പുറത്തായത്.

അവസാന ദിവസമായ ഇന്ന് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. ആദിത്യ സര്‍വാതെ നാല് വിക്കറ്റ് വീഴ്ത്തി. എം ഡി നിധീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍, എന്‍ ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ ഒരോ വിക്കറ്റ് നേടി. നേരത്തെ, ഒന്നാം ഇന്നിങ്‌ സില്‍ ക്യാപ്‌റ്റന്‍ സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ പ്രകടനമായിരുന്നു കേരള ത്തിന് ആശ്വാസമായത്.മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് കേരളാ ബാറ്റര്‍മാരെ തകര്‍ത്തത്.


Read Previous

കരുതൽ കണ്ണുകൾ വേണം’; സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

Read Next

അവർ ഒറ്റക്കെട്ടാണ്, ടീം കേരള’; സംസ്ഥാന നേതാക്കളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »