Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ജനകീയ ഇഫ്താർ മാർച്ച് 21ന്.സംഘാടക സമിതി രൂപീകരിച്ചു


റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ ഇഫ്താർ മാർച്ച് 21ന് നടത്തുവാൻ  തീരുമാനിച്ചു. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ബത്ത ലുഹ ആഡിറ്റോറിയത്തിൽ  വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രക്ഷധികാരി സമിതി അംഗങ്ങളായ  ഷമീർ കുന്നുമ്മൽ, സീബ കൂവോട്, കേളി ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്,രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കഴിഞ്ഞ 18 വർഷമായി കേളി നടത്തിവരുന്ന ഇഫ്താർ സംഗമങ്ങൾ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തിലേറെ തുടർച്ചയായി നടത്തി വരുന്ന ഇഫ്താർ വിരുന്നുകളിൽ കഴിഞ്ഞ പ്രാവശ്യം കേന്ദ്രീകൃതമായാണ് നടത്തിയത്. കൂടുതൽ പ്രവാസി കളിലേക്ക് ഇഫ്താർ എത്തിക്കുന്നതിന്റെ ഭാഗമായി 12 ഏരിയകളിലും വിവിധ യൂണിറ്റുകളിലു’മായി വിപുലീകരിച്ചാണ് സാധാരണ ഇഫ്‌താറുകൾ സംഘടിപ്പിച്ചു പോന്നിരുന്നത്.

കൊറോണ മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്. ഇത്തവണ കേന്ദ്രീകൃത ഇഫ്താറിനോടൊപ്പം വികേന്ദ്രീകരിച്ചും ഇഫ്താർ സംഗമങ്ങൾ നടത്താൻ കേളിയുടെ വിവിധ ഘടകങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട് സംഘാടക സമിതി ചെയർമാൻ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രൻ കൂട്ടായി, വൈസ് ചെയർമാൻ മാരായി നൗഫൽ സിദ്ദിക്ക്, ലിപിൻ പശുപതി. കൺവീനർ രക്ഷാധികാരി കമറ്റി അംഗം പ്രഭാകരൻ കണ്ടോ ന്താർ,ജോയിന്റ് കൺവീനർമാർ കാഹിം ചേളാരി, ജാഫർഖാൻ. സാമ്പത്തിക കൺവീനർ സുനിൽ സുകുമാരൻ, ജോയിന്റ് കൺവീനർമാർ നസീർ മുള്ളൂർക്കര, പി എൻ റഫീക്ക്, മറ്റു സാമ്പത്തിക കമ്മറ്റി അംഗങ്ങൾ നിസ്സാം,നൗഫൽ ഷാ, അഷറഫ് പൊന്നാനി, പ്രസാദ് വഞ്ചിപ്പുര, ഷാജി, നെൽസൺ ബദിയ, മോഹൻദാസ് ബത്ത, അബ്ദുൾ കലാം ഖർജ്, ഗീത ജയരാജ് കുടുംബവേദി. ഗതാഗതകൺവീനർ കിഷോർ  ഇ നിസ്സാം ജോയിന്റ് കൺവീനർമാർ നൗഫൽ യു സി, സതീഷ് വളവിൽ.

വിഭവ സമാഹരണം കൺവീനർ അനുരുദ്ധൻ, ജോയിന്റ് കൺവീനർ ഹാഷിം കുന്നത്തറ. വിഭവ സമാഹരണം (സ്റ്റേഷനറി & മിസലാനിയസ്) കൺവീനർ ഷിബു തോമസ്, ജോയിന്റ് കൺവീനർമാർ അജ്മൽ, ജവാദ് പെരിയാട്ട്. പബ്ലിസിറ്റി കൺവീനർ സനീഷ്, ജോയിന്റ് കൺവീനർമാർ ലത്തീഫ്, നൗഷാദ്. പശ്ചാത്തല സജ്ജീകരണം കൺവീനർ റഫീക്ക് ചാലിയം,ജോയിന്റ് കൺവീനർ ഹാരിസ് നസീം. ഭക്ഷണകമ്മറ്റി കൺ വീനർ മധു പട്ടാമ്പി, ജോയിന്റ് കൺവീനർമാർ പ്രദീപ് കൊട്ടാരത്തിൽ, ഷമീം മേലേതിൽ. ഭക്ഷണപാക്കിംഗ് കൺവീനർ ഹസ്സൻ പുന്നയൂർ ജോയിന്റ് കൺവീനർമാർ സെൻ ആന്റ ണി, രാമകൃഷ്ണൻ ബത്ത, മറ്റ് അംഗങ്ങൾ നാരായണൻ മലാസ്,നൗഫൽ, ധനേഷ്, ഫൈസൽ, ഇസ്മായിൽ ബത്ത, സരസൻ ബദിയ, അൻസാരി നസീം, ഷഫീക്ക് റോദ, കുടുംബവേദി അംഗങ്ങളായ ദീപ ജയകുമാർ, സജീന സിജിൻ, സീന സെബിൻ, അൻസിയ. വാളണ്ടിയർ ക്യാപ്ടൻ ഗഫൂർ ആനമങ്ങാട്, വൈസ് ക്യാപ്ടന്മാർ ഷഫീഖ് ബത്ത, റനീഷ് കരുനാഗപ്പള്ളി. കൂടാതെ ഏരിയ വാളണ്ടിയർ ക്യാപ്ടന്മാർ എന്നിവർ അടങ്ങുന്ന 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.  കേളി ജോയിന്റ് സെക്രട്ടറി  മധു ബാലശ്ശേരി സ്വാഗതവും സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടോന്താർ യോഗത്തിന് നന്ദിയും പറഞ്ഞു.


Read Previous

റമദാനിൽ മക്ക, മദീന പള്ളികളിൽ വളണ്ടിയർമാരാവാം; പ്രവാസികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കും അവസരം

Read Next

ചാംപ്യൻസ് ട്രോഫി: ന്യൂസിലൻഡും കടന്ന് ഇന്ത്യ, മിന്നും ജയം; സെമിയില്‍ ഓസ്‌ട്രേലിയയെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »