Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനോവീര്യം തകർക്കുന്ന പ്രവർത്തനമുണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും’: കെ സുധാകരൻ


തിരുവനന്തപുരം: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള നിര്‍ണ്ണായകമായ തീരുമാനങ്ങളാണ് ഉണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരേ മനസ്സോടെ സംഘടനയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് ആ യോഗം തീരുമാനിച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിലേക്ക് കോണ്‍ ഗ്രസിനെയും യുഡിഎഫിനെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി ആസ്ഥാനത്ത് നടന്ന കേരള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ യോഗത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് നേതാക്കളെ ഇകഴ്ത്തിയും പുകഴ്ത്തി യും വന്നത്. അവയ്ക്ക് യോഗത്തില്‍ നടന്ന ചര്‍ച്ചകളുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചില മാദ്ധ്യമങ്ങള്‍ അവരുടെ വിശ്വാസ്യത തന്നെയാണ് തകര്‍ക്കുന്നത് എന്ന് മറക്കരുത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാ നുള്ള ആത്മവിശ്വാസമാണ് ഡല്‍ഹിയിലെ യോഗം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസിന്റെ ഐക്യവും പ്രവര്‍ത്തകരുടെ മാനോവീര്യവും തകര്‍ക്കുന്ന നീക്കം ആരുടെയെങ്കിലും ഭാഗത്തു നിന്നും ഉണ്ടായാല്‍, കൃത്യമായ നിരീക്ഷണം എഐസിസിയുടെയും കെപിസിസിയുടെയും ഭാഗത്ത് നിന്നുണ്ടാകുകയും മുഖം നോക്കാതെയുള്ള കര്‍ശനമായ അച്ചടക്ക നടപടി എടുക്കുകയും ചെയ്യും. സംഘടനയുടെ പ്രവര്‍ ത്തന ലക്ഷ്യത്തെ തകര്‍ക്കുന്ന സത്യത്തിന്റെ കണികപോലുമില്ലാത്ത ഇത്തരം തെറ്റായ വാര്‍ത്തകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാട്ടണം.


Read Previous

ഷഹബാസിന്റെ കൊലപാതകം; പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി,​ നടപടി സുരക്ഷാ കാരണങ്ങളാൽ

Read Next

കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല’; കേരളത്തിന്റെ മുന്നേറ്റം കടലാസിൽ മാത്രം ഒതുങ്ങുന്നതാകരുത്: നിലപാട് തിരുത്തി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »