Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉദ്യോഗസ്ഥർ ലഹരി മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുന്നു’; ബ്രൂവറി വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കാതോലിക്കാ ബാവ


പാലക്കാട്: ബ്രൂവറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ഉപയോഗിക്കാതെ ഉദ്യോഗസ്ഥര്‍ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങു കയാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്കെതിരായ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം.

എലപ്പുള്ളിയിലെ ജലത്തുള്ളി പോരാട്ടം എന്ന പേരിലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബ്രൂവ റിക്കെതിരെ സമരം നടക്കുന്നത്. ഇതിന് പിന്തുണയുമായി എത്തിയ കാതോലിക്കാ ബാവ രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാറിന് നേരെ ഉയര്‍ത്തിയത്. മദ്യവും മയക്കുമരുന്നും വലിയ പ്രതിസന്ധിയാവുക യാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കു ന്നുണ്ട്. ഇവിടെയും നിയമങ്ങളുണ്ട്. എന്നാല്‍ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങി നടപടി സ്വീകരിക്കുന്ന തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറുകയാണെന്ന് അദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ നികുതി പിടിച്ചു വാങ്ങാന്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ സമ്പത്തുള്ളവരുടെ നികുതി വാങ്ങാന്‍ തിടുക്കം കാട്ടുന്നില്ല . ഓരോ തിരഞ്ഞെടുപ്പിനും ഇത്തരം ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്നതിന്റെ പ്രതിഫലമാണ് ഇതെന്നും കാതോലിക്കാ ബാവാ വിമര്‍ശിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരിച്ചപ്പോഴും മദ്യത്തിന്റെ ഉപയോഗത്തെ കുറയ്ക്കാന്‍ സാധിച്ചിരുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വേദിയില്‍ ഇരിക്കെ കാത്തോലിക്കാ ബാവ വിമര്‍ശിച്ചു. എലപ്പുള്ളിയില്‍ ബ്രൂവറി വരുന്നത് വലിയ പ്രതിസന്ധിയാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

കെ.ഡി.എം.എഫ് പ്രവാസി സംഘടനകള്‍ക്കിടയിലെ വ്യത്യസ്ത ശബ്ദം സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി

Read Next

എത്രയും വേഗം സമാധാനം വേണം, എന്തും ചെയ്യാൻ തയ്യാറെന്ന് സെലെൻസ്കി ; അമേരിക്കയുമായി ചർച്ച അടുത്ത ആഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »