റിയാദ് കെ എം സി സി തൃശൂർ ജില്ലാ കമ്മറ്റി ഇഫ്താർ സംഗമം


റിയാദ് കെ എം സി സി തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ഇഫ്താർ സംഗമത്തിൽ അഡ്വ. മുഹമ്മദ് ഫൈസി ഓണംപിള്ളി മുഖ്യപ്രഭാഷണം നടത്തുന്നു.

റിയാദ്: മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും നന്മ വിളിച്ചോതി വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് ആദ്യ വെള്ളിയാഴ്ച വിപുലമായ രീതിയിൽ ഇഫ്താർ സംഗമം നടത്തി. ബത്ത നൂർ ഓഡിറ്റോറിയത്തി ൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ പ്രസിഡൻ്റ് മുഹമ്മദ് കുട്ടി ചേലക്കര അധ്യക്ഷത വഹിച്ചു, സെൻ ട്രൽ കമ്മറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട ഉദ്ഘാടനം നിർവഹിച്ചു, ജില്ലയിലെ സാമൂഹിക, ജീവികരുന്ന്യ പ്രവർത്തകരും കുടുംബങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു

ഇഫ്താർ സംഗമത്തിൽ അഡ്വ മുഹമ്മദ് ഫൈസി ഓണംപിള്ളി മുഖ്യപ്രഭാഷണം നടത്തി, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് അസീസ് വെങ്കിട്ട, ഒ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് നാസർ വലപ്പാട്, ബാവ താനൂർ എന്നിവർ ആശംസയും, ജന സെക്രട്ടറി അൻഷാദ് സ്വാഗതവും, ട്രഷറർ മുഹമ്മദ് ഷാഫി കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

കബീർ വൈലത്തൂർ, അബ്ദുൽ ഖാദർ വെണ്മെനാട്, ഇജാസ് തിരുനെല്ലൂർ, ബഷീർ ചെറുവത്താണി, ഉമർ ചളിങ്ങാട്, സുബൈർ ഒരുമനയൂർ, ഷാഹിദ് തങ്ങൾ, ഉസ്മാൻ തളി, സ്വാലിഹ് അന്തിക്കാട്, സലീം പാവറട്ടി, നിസാർ മരതയൂർ, ഉമർ ഫാറൂഖ് മുള്ളൂർക്കര, റഷീദ് തളിക്കുളം, നാസർ ആറ്റുപുറം, ഹമീദ് കടപ്പുറം, ഇജാസ് മാട്ടുമ്മൽ, ജസീൽ C K, ആബിദ് തളി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


Read Previous

ജയിലിൽ സ്‌ത്രീ ഉൾപ്പെടെ 13 തടവുകാർക്ക് എച്ച്ഐവി പോസിറ്റീവ്

Read Next

മധുകുമാറിന് നവയുഗം യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »