എംഇഎസ് റിയാദ് ഇഫ്താർ സംഗമം നടത്തി


റിയാദ് : എംഇഎസ് റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ എംഇഎസ് അംഗങ്ങളും അനുഭാവികളും വിശിഷ്‌ടാതിഥികളും അടക്കം നിരവധി പേർ പങ്കെടുത്തു.പ്രസിഡന്റ് അഹമദ് കോയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി എസ് സൈനുൽ ആബിദ് മുഖ്യ പ്രഭാഷണം നടത്തി. സക്കാത്ത് സെൽ ചെയർമാൻ ഫൈസൽ പൂനൂർ സക്കാത്ത് സെല്ലിന്റെയും സ്‌കോളർഷിപ്പ് വിങ്ങിന്റെയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.

ജനറൽ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സോഷ്യൽ കമ്മിറ്റി ചെയർമാൻ ഷഫീഖ് പാനൂർ നന്ദിയും രേഖപ്പെടുത്തി.സലിം പള്ളിയിൽ, സഗീർ അലി വണ്ടൂർ, അബ്ദുൽ ഖാദർ കുട്ടശ്ശേരി, മുനീബ്, ഹർഷദ് ഫറോക്ക്, ഷമീം മുക്കം, സുഹാസ് ചേപ്പാലി, അബൂബക്കർ മമ്പാട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


Read Previous

സി പി എമ്മില്‍ പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല, പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് വെള്ളാപ്പള്ളി നടേശന്‍.

Read Next

എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം’;  എം എം ലോറൻസിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് മക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »