Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി റിയാദ് ജനകീയ ഇഫ്താർ സംഗമം മാർച്ച്‌ 14ന്, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ


റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 14 ന് നടക്കുന്ന ജനകീയ ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ബത്ഹ സബർമതിയിൽ ചേർന്ന അവലോകന യോഗത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി.

തുടർന്ന് ഇഫ്താർ പ്രോഗ്രാം കൺവീനർ അമീർ പട്ടണത്തിന്റെ നേതൃത്വത്തിൽ വിവിധ കൺവീനർമാർ, സബ് കമ്മറ്റികൾ, ജില്ല പ്രസിഡന്റുമാർ എന്നിവർ ഇതുവരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്,അബ്ദുൽ കരീം കൊടുവള്ളി, നൗഫൽ പാലക്കാടൻ, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, മാള മുഹിയിദ്ദീൻ ഹാജി, നിഷാദ് ആലംങ്കോട് തുടങ്ങിയവർ അവരുടെ പ്രവർ ത്തനങ്ങൾ വിശദീകരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗ തവും,ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

മാർച്ച് 14 വെള്ളിയാഴ്ച എക്സിറ്റ് 18 – സുലൈ സദ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഒഐസിസി ജനകീയ ഇഫ്താർ സംഗമത്തിന്റെ ഭാഗമാകുന്നതിനായി റിയാദിലെ എല്ലാ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും പ്രതിനിധികളും പങ്കാളികളാകണമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറീയിച്ചു.


Read Previous

രാഷ്ട്രീയത്തിന് ഉപരിയായി പ്രവർത്തിക്കണം: കേരള എം.പിമാരോട് ഗവർണർ

Read Next

നിയമകുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »