Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം


ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തി പ്പെടുത്തി എന്നാണ് കെ സി വേണുഗോപാലിന്റെ പരാതി.

ഹര്‍ജിയില്‍ പരാതിക്കാരന്റെ ഭാഗവും തെളിവുകളും പരിശോധിച്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഷാന ബീഗമാണ് മാനനഷ്ടക്കേസില്‍ നടപടി ആരംഭിക്കാന്‍ നിര്‍ദേശിച്ചത്. പൊതുജ നങ്ങള്‍ക്ക് മുന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ബിജെപി നേതാവ് തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നാണ് കെ സി വേണുഗോപാലിന്റെ പരാതിയിലെ ആരോപണം.

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ നേരത്തെ ശോഭാ സുരേ ന്ദ്രന് വക്കീല്‍ നോട്ടീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിനോട് ശോഭ സുരേന്ദ്രന്‍ പ്രതിക രിച്ചിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ വിഷയത്തില്‍ നേരത്തെ ആലപ്പുഴ സൗത്ത് പോലീസിലും കെ സി വേണുഗോപാല്‍ ശോഭാ സുരേന്ദ്രന് എതിരെ പരാതി നല്‍കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ നേരിട്ട് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. കെ സി വേണുഗോപാലിന് വേണ്ടി അഭിഭാഷകരായ മാത്യു കുഴല്‍നാടന്‍, ആര്‍. സനല്‍ കുമാര്‍, കെ. ലാലി ജോസഫ് എന്നിവര്‍ ഹാജരായി.


Read Previous

ജെഇഇ മെയിൻ 2025; രണ്ടാം സെഷൻറെ പരീക്ഷ സമയക്രമം പ്രഖ്യാപിച്ച് എൻടിഎ, വിശദമായി അറിയാം

Read Next

നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞു, ‘ഗാന്ധി കി ജയ്’ വിളിച്ച് മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »