Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെക് 7 അസീസിയ സമൂഹ ഇഫ്താർ സംഗമം നടത്തി


ജിദ്ദ: മെക് 7 ഹെൽത്ത് ക്ലബ് ജിദ്ദ അസീസിയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി. മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന സലാഹുദ്ദീൻ വികസിപ്പി ച്ചെടുത്ത ഒരു വിപ്ലവാത്മക ഫിറ്റ്നസ് സമ്പ്രദായമായ മെക്7നിൽ സൗദി അടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ശാഖകളുണ്ട്. “മൾട്ടി എക്സർസൈസ് കോമ്പിനേഷൻ” എന്നതിന്റെ ചുരുക്കരൂപമായ മെക്7, സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത വ്യായാമ സാങ്കേതിക വിദ്യകളുടെ സമന്വയമാണിത്.

മസ്ജിദ് ഫിർദൗസ് ഇമാം അബ്ദുല്ല യൂസഫ് അൽ ഹാഷിമി ഉദ്ഘാടനം ചെയ്തു. “മെക് 7 വ്യായാമ മുറ സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണെന്നും ലോകം അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ജീവിതശൈലി മാറ്റങ്ങളിലൂടെ മുൻകൈ എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അബ്ദുൽ റസാക്ക് ഖിറാഅത്ത് നടത്തി. മെക് 7 സൗദി പ്രൊമോട്ടർ സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. അസീസിയ പ്രൊമോട്ടർ സാദിഖ് പാണ്ടിക്കാട് റമദാൻ സന്ദേശം നൽകി. മെക് 7 സൗദി ചീഫ് കോർഡി നേറ്റർ മുഹമ്മദ് മുസ്തഫ പദ്ധതിയെ കുറിച്ചും, ജിദ്ദ ചീഫ് ട്രൈനർ അഹമ്മദ് കുറ്റൂർ വ്യായാമ മുറയെ കുറിച്ചും വിശദീകരിച്ചു.

മെക് 7 അസീസിയയുടെ സമൂഹ ഇഫ്താർ ആരോഗ്യത്തെയും സൗഹൃദത്തെയും മുൻനിർത്തിയുള്ള മാതൃകാപരമായിരുന്നുവെന്നും സാമൂഹിക കൂട്ടായ്മകളെ ഒരേ വേദിയിൽ അണിനിരത്തിയതിലൂടെ ഇത് ഫിറ്റ്നസ് രംഗത്തുള്ള പുതിയൊരു ദിശാമാറ്റം ഉണ്ടാകുമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച ഖലഫ് നഫ്ഫെ അൽ സുല്ലമി, ബേബി നീലാമ്പ്ര, കബീർ കൊണ്ടോട്ടി, നജീബ് കളപ്പാടൻ, നിസാം മമ്പാട്, ബൈജു കൊല്ലം, ഹിഫ്സുറഹ്മാൻ, ശാക്കിർ, കെ. എം. എ. ലത്തീഫ്, അബ്ബാസ് ചെമ്പൻ എന്നിവർ അഭിപ്രായപ്പെട്ടു.

അർഷാദ്, യൂനുസ് അഹമ്മദ്, അക്രം സാർ, ഡോ. ജാഷീർ അഹമ്മദ്, വിലാസ് കുറുപ്പ്, അയൂബ് കൂളത്ത്, ഹസ്സൻ അരിപ്ര, മുഹമ്മദ് കോയ, അഷ്റഫ് കോമു, സലീം മമ്പാട്, അയൂബ് മുസ്ലിയാരകത്ത്, സിറാജ്, ഫസ്‌ലിൻ, ഷജീർ തുടങ്ങിയവർ സംബന്ധിച്ചു.

നൗഷാദ് കോടൂർ (അസീസിയ മെക് 7 ചീഫ് ട്രൈനർ), റഷീദ്, ദസ്തഗീർ, മുഹമ്മദ് യൂനുസ് (ട്രൈനർമാർ), അബ്ദുൽ ലത്തീഫ്, സുബൈർ അരിമ്പ്ര , യൂസുഫ് കരുളായി, സാബിൽ മമ്പാട്, മജീദ്, അഷ്റഫ് പാളയാട്ട്, റിയാസ്, അദ്നാൻ, നദീം, യൂനുസ്, സയ്യിദ് അബ്ദുള്ള, എന്നിവർ നേതൃത്വം നൽകി. അസീസിയ മെക് 7 കൊഓർഡിനേറ്റർ മുഹമ്മദലി കുന്നുമ്മൽ സ്വാഗതവും, ട്രൈനർ ആരിഫ് നന്ദിയും പറഞ്ഞു


Read Previous

ആറ്റുകാൽ പൊങ്കാല ഇന്ന്; ഒരുക്കങ്ങൾ പൂർണം; ഗതാഗത ക്രമീകരണം ഇങ്ങനെ

Read Next

ഐ.സി.എഫ് ഹായിൽ ഗ്രാന്റ് ഇഫ്താർ നിരവധി പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »