Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാതിൽ തുറന്നപ്പോൾ ഓടി വീട്ടിലേക്ക് കയറി, പെട്രോൾ വീടിനുളളിൽ ഒഴിച്ചു’;’പർദ്ദ ധരിച്ചാണ് വന്നത്, ഫെബിന്റെ അമ്മ


കൊല്ലം: കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. കോളിം​ഗ് ബെൽ അടിച്ച് വാതിൽ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. മുഖം വ്യക്തമായി തന്നെ കണ്ടു. കയ്യിലുണ്ടായിരുന്ന പെട്രോൾ തേജസ് വീടിനുള്ളിൽ ഒഴിച്ചു.

തുടർന്നായിരുന്നു ആക്രമണമെന്നും അമ്മ ഡെയ്സി പറഞ്ഞു. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയെന്നും അമ്മ ഡെയ്സി കൂട്ടിച്ചേർത്തു.   

അതേ സമയം തേജസിനെക്കുറിച്ച് മോശം അഭിപ്രായം നാട്ടുകാരോ ബന്ധുക്കളോ പറയുന്നില്ല, ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

അയൽവാസികളുമായും നല്ല ബന്ധത്തിലായിരുന്നു. തേജസും ഫെബിന്റെ സഹോദരിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽ നിന്ന് പിൻമാറിയതാണ് തേജസിന് വൈരാ​ഗ്യമുണ്ടാകാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിന് ശേഷം യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു. ഫെബിനെയും അച്ഛനെയും ആക്രമിച്ചതിന് ശേഷം തേജസ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 


Read Previous

“അവർ ഇട്ടാൽ ബർമുഡ, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കർ”; മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ അഴിമതിയിൽ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുമ്പോൾ ധനമന്ത്രിയെ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയത് ദുരൂഹം

Read Next

സാറെ എന്റെ കൊച്ചിനെ ഇറക്കാൻ പറ്റുമോ,​ ഇളയവൻ മരിച്ചുപോയി, എനിക്ക് മൂത്തമോനേയുള്ളൂ”; അഭ്യർത്ഥനയുമായി അഫാന്റെ ഉമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »