Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി അഫ്ലാജ് ഇഫ്താർ സംഗമം നടത്തി


റിയാദ് : റിയാദ് സിറ്റിയിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള അഫ്ലാജ് സ്വദേശികൾക്കും പ്രവാസികൾക്കും ഒരുമയുടെയും സാഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും സന്ദേശം പകർന്ന് കേളി അഫ്ലാജ് യൂണിറ്റ് ഒരുക്കിയ ഇഫ്താർ ശ്രദ്ധേയമായി.

കേളി അൽഖർജ് ഏരിയ കമ്മറ്റിയുടെ കീഴിലുള്ള അഫ്ലാജ് യൂണിറ്റ് നേതൃത്വം നൽകിയ ഇഫ്താറിൽ പ്രദേശത്തെ വിവിധ രാജ്യക്കാരായ പ്രവാസികളും,സ്വദേശികളും, വിവിധ സംഘടനാ പ്രതിനിധികളും പങ്കാളികളായി.

അഫ്ലാജിലെ പഴയ പച്ചക്കറി മാർക്കറ്റിനടുത്തുള്ള ജുമ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്താർ സംഗമ ത്തിൽ എഴുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. കേളി യൂണിറ്റ് പ്രസിഡന്റ് രമേഷ്, യൂണിറ്റ് സെക്രട്ടറി ഷുക്കൂർ, യൂണിറ്റ് അംഗങ്ങളായ ഷഫീഖ്. സജി. പ്രജു,പി വി കാസിം,നാസർ. എന്നിവർ നേത്യത്വം നൽകി.

ഇതര സംഘടനാ നേതാക്കളായ മുഹമ്മദ് രാജ. സുബൈർ, ഹംസ. ഖഫൂർ എന്നിവരും കേളി ഏരിയ നേതാക്കളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. പ്രദേശത്തെ ഒട്ടുമിക്ക ആളുകളും പങ്കെടുത്ത ഇഫ്താർ സാഹോദര്യത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന സ്നേഹ വിരുന്നായി.


Read Previous

ഫോർക റിയാദ് അത്താഴ സംഗമം സംഘടിപ്പിച്ചു.

Read Next

ഷമീർ മുഹമ്മദ് കുടുംബസഹായ ഫണ്ട് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »