ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : കെപിസിസിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻസിന്റെ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന “കേരള കൾച്ചർ” സാംസ്കാരിക സായാഹ്നം ഇന്ന് (വ്യാഴം) വൈകീട്ട് 9 മണിക്ക് റിയാദ് ബത്ഹയിലെ ഡി-പാലസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.
ആഗോളതലത്തിൽ മാറിവരുന്ന സാസ്കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നതുൾപ്പടെ യുള്ള സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയുന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉത്ഘാടനം ചെയ്യും. വിഷയത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.
റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സാമൂഹ്യ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.
