Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കിൽ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ സൈന്യത്തിന് നിർദേശം


ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍. ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. ഗാസ മുനമ്പിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ദുരിത ബാധിത പ്രദേശങ്ങളിലെ പാലസ്തീന്‍ സിവിലിയന്മാരെ ഒഴിപ്പിക്കാനുമുള്ള ഉത്തരവുകള്‍ സൈന്യത്തിന് നല്‍കിയതായി കാറ്റ്‌സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഈ തീരുമാനം.

വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹമാസിന്റെ തടവില്‍ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിന്റെ ഉന്‍മൂലനം ലക്ഷ്യമിട്ടും കരസേ നയുടെ ആക്രമണവും ശക്തമാക്കിയതായി കാറ്റ്‌സ് പറഞ്ഞു.തെക്കന്‍ ഗാസയിലെ റഫയില്‍ ആക്രമണം നടക്കുകയാണെന്നും തങ്ങള്‍ ബെയ്ത്ത് ലാഹിയ പട്ടണത്തിന്റെ വടക്ക് വശത്തേക്ക് നീങ്ങുകയാ ണെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

തെക്കന്‍ ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കല്‍, ഗാസ നിവാസികള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ പദ്ധതി നടപ്പിലാക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ സൈനിക, സിവിലിയന്‍ സമ്മര്‍ദ്ദങ്ങളും ഇസ്രയേല്‍ ഇതിനായി ഉപയോഗിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ട്.


Read Previous

ലിംഗഛേദത്തിന് പിന്നിൽ പെൺകുട്ടിയും ആൺസുഹൃത്തും; ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണക്കോടതിക്ക്

Read Next

സിനിമ സ്‌റ്റൈൽ ഓപ്പറേഷൻ; എംഡിഎംഎ മൊത്തവിൽപനക്കാരനെ ബംഗളൂരുവിൽ നിന്ന് സാഹസികമായി പൊക്കി കേരള പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »