Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാസ ലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്‌ടപ്പെടുത്തുന്നു: ആര്യാടൻ ഷൗക്കത്ത്


പ്രിയദർശനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച “കേരള കൾച്ചർ” എന്ന പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.

റിയാദ് : രാസ ലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്‌ടപ്പെടുത്തുന്നുണ്ടെന്ന് കെ പി സി സി ജന: സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് റിയാദിൽ പറഞ്ഞു. പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച “കേരള കൾച്ചർ” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.

ഒരു മിനുട്ട് റീൽസിനപ്പുറം ഒരാളെ കേൾക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയവസ്തയിലാണ് നമ്മളുള്ളത്. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാർക്കറ്റായി കേരളം മാറിയിട്ടുണ്ട്. അതെ സമയം തന്നെ പോലീസ് പിടിക്കു ന്നത് രണ്ടും മൂന്നും ഗ്രാമുകൾ മാത്രമാണ്.ലഹരി വേട്ട പേരിന് മാത്രമല്ലാതെ ഗൗരവതരമായി സമീപി ക്കണമെന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കിന്റെ സ്രോതസ്സ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രിയദർശനി പബ്ലിക്കേഷൻസ് സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷനായ ചടങ്ങ് കെ പി സി സി ജന: സെക്രട്ടറി പി എ സലിം ചടങ്ങ് ഉത്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, എഴുത്തുകാരനും സാംസകാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ, ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള എന്നിവർ സംസാരിച്ചു.

പ്രിയദർശനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം അഡ്വ: എൽ കെ അജിത്ത് ആമുഖ പ്രഭാഷ ണവും തൽഹത്ത് തൃശൂർ നന്ദിയും പറഞ്ഞു.ചടങ്ങിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്കുള്ള പ്രിയദർശനി പബ്ലിക്കേഷൻസിന്റെ ഉപഹാരം സെൻറൽ കമ്മറ്റിയുടെ സംഘടന ജന: സെക്രട്ടറി ഫൈ സൽ ബാഹസ്സന് ആര്യാടൻ ഷൗക്കത്ത് കൈമാറി,

ഒഐസിസി മലപ്പുറം ജില്ല കമ്മറ്റിക്കുള്ള ഉപഹാരം പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന് കെ പി സി സി ജന: സെക്രട്ടറി പി എ സലിം കൈമാറി. പ്രിയദർശനി അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ട്രഷറർ മജീദ് ചിങ്ങോലി, സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, അബുള്ള വല്ലാഞ്ചിറ,യഹിയ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ രഘുനാഥ്‌ പറശ്ശിനി ക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്,ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത് ,ഷുകൂർ ആലുവ, സക്കീർ ദാനത്ത്, നാഷണൽ ജന : സെക്രട്ടറി സലിം ആർത്തിയിൽ, സൈഫ് കായം കുളം,വിൻസെന്റ് ജോർജ്, ജയൻ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം,അൻസായി ഷൗക്കത്ത്,മൊയ്തു,നാസർ മാങ്കാവ് ,ടോം സി മാത്യു ,വഹീദ് വാഴക്കാട്,സാദിഖ് വടപുറം, ജംഷാദ് തുവ്വൂർ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


Read Previous

തറവാട് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.

Read Next

ലഹരി വിരുദ്ധ സന്ദേശവുമായി കേരള എഞ്ചിനിയേഴ്സ് ഫോറം ‘’ ദാവത്ത്-ഏ-ഇഫ്താർ ‘’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »