ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് ചാപ്റ്ററിന്റെ ആദ്യ ഇഫ്താർ സംഗമമായ ‘’ ദാവത്-ഏ-ഇഫ്താർ’’ ഇൽ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.റിയാദ് എക്സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും സാന്നിധ്യമറിയിച്ചു..
ചടങ്ങിൽ ലഹരിക്കെതിരേയുള്ള ക്യാംപെയ്നിങ്ങിന്റെ ഭാഗമായി മുഴുവൻ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. പ്രതിജ്ഞക്ക് വിദ്യാർത്ഥി പ്രതിനിധികളായ ഇനായ അബ്ദുൽ മജീദ്, റിഹാൻ ഹനീഫ എന്നിവർ നേതൃത്വം നൽകി,
ഇഫ്താറിന് ശേഷം നടന്ന സൗഹൃദ സംഗമത്തിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ അധ്യക്ഷത വഹിച്ചു , സംഘടനയുടെ നാൾ വഴികൾ അദ്ദേഹം പ്രതിപാതിച്ചു .. സെക്രട്ടറി മുഹമ്മദ് ഹഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു..വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു..
ഇന്റർനാഷനൽ ബിസിനസ് ഫോറം സെക്രട്ടറി മുനീബ് പാഴൂർ, ഇബ്രാഹിം സുബ്ഹാൻ (ലോക കേരള സഭ), എം ഇ എസ് ജനറൽ സെക്രട്ടറി നവാസ് റഷീദ്, മീഡിയ ഫോറം പ്രതിനിധി നസീറുദ്ദീൻ, നൗഷാദ് ആലുവ (വേൾഡ് മലയാളി ഫോറം ) , കരീം കണ്ണപുരം (എറണാകുളം ജില്ലാ പ്രവാസി അസ്സോസിയേഷൻ), കബീർ പട്ടാമ്പി (പാലക്കാട് അസോസിയേഷൻ),ഫൈസൽ (മലപ്പുറം അസോസിയേഷൻ),റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുക്കാടൻ, സിദ്ദിക്ക് തുവ്വൂർ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു, പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി
