Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പി എം എഫ് റമദാൻ കിറ്റ്, ഡയാലിസിസ് കിറ്റ്, ഇടയത്താഴ വിതരണം രണ്ടാം ഘട്ടത്തിലേക്ക്


പ്രവാസി മലയാളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തിവരാറുള്ള ഇടയത്താഴ വിതരണവും റമദാൻ കിറ്റ് വിതരണവും ആദ്യ ഘട്ടത്തിന്റെ സമ്പൂർണ്ണ വിജയത്തിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. എല്ലാ ദിവസവും രാത്രി കാലങ്ങളിൽ കോർഡിനേറ്റർ ബഷീർ സാപ്റ്റ്ക്കോയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർ, കുറഞ്ഞ ശമ്പളം ലഭിക്കുന്നവർ, ലേബർ ക്യാമ്പുകളിലെ പ്രവാസികൾ തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് ഇടയത്തഴ വിതരണം നടക്കുന്നത്. റമദാൻ മുപ്പതു ദിവസവും ഈ വിതരണം വർഷങ്ങളായി തുടർന്ന് വരുന്ന കാരുണ്യപ്രവർത്തനങ്ങളിൽ പെട്ടതാണ്.

പലവ്യഞ്ജനങ്ങൾ അടങ്ങുന്ന റമദാൻ കിറ്റ് വിതരണം പിഎംഫ് സെൻട്രൽ കമ്മിറ്റി പി ആർ ഓ സിയാദ് തിരുവനന്തപുരം നിർവ്വഹിച്ചു. പിഎംഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷ നായിരുന്നു. കോർഡിനേറ്റർ ബഷീർ സാപ്റ്റിക്കോ റമദാൻ സന്ദേശം നൽകി. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രവാസികളെ തിരഞ്ഞു കണ്ടു പിടിച്ചു വിതരണം ചെയ്യുന്ന റമദാൻ കിറ്റിൽ അരിയടക്കം 14 തരത്തി ലുള്ള പലവ്യഞ്ജനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

തുച്ചമായ വരുമാനമുള്ള വനിതാ ജീവനക്കാർക്ക് ലേബർ ക്യാമ്പിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന റമദാൻ കിറ്റ് വിതരണത്തിന് റമദാൻ സാന്ത്വന കമ്മിറ്റി കൺവീനർ ബിനു. കെ തോമസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പരിപാടിയിൽ ജിജി ബിനു, സിമി ജോൺസൺ, സുനി ബഷീർ, രാധിക സുരേഷ്, സഫീർ തലാപ്പിൽ, റിയാസ് വണ്ടൂർ, അലക്സ് പ്രെഡിൻ, തൊമ്മിച്ചൻ സ്രാമ്പിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

റിയാദിന്റെ വിവിധ പ്രാന്തപ്രാദേശങ്ങളിൽ നടക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിതരണം ഭാരവാഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, യാസിർ അലി, ജോൺസൺ മാർക്കോസ്, രാധൻ പാലത്ത്, കെ ജെ റഷീദ്, നൗഷാദ് യാക്കൂബ്, ജലീൽ ആലപ്പുഴ, ഷമീർ കല്ലിങ്ങൽ, ജിബിൻ സമദ് കൊച്ചി എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി നടന്നുവരുന്നു. അത്താഴവിതരണം റമദാൻ മാസത്തിൽ മുഴുവനും ഉണ്ടായിരിക്കുമെന്ന് കൺവീനർ ബിനു. കെ തോമസ് അറിയിച്ചു.കേരളത്തിൽ 14 ജില്ലകളിലും നിർധനരായ വൃക്കരോഗബാധിതർക്ക് ഈ വർഷത്തെ റമദാൻ 2025 ന്റെ സാന്ത്വന പ്രവർത്തനങ്ങളുടെ സമാപനമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു പിഎംഫ് സെൻട്രൽ കമ്മിറ്റി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും, ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു


Read Previous

കേളിക്ക് 25 വയസ്സ്; സിൽവർ ജൂബിലി ആഘോഷങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു.

Read Next

നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ് ഇഫ്താർ സംഗമം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »