Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസിനെ തള്ളി പാലസ്തീൻ: ‘ഗാസയുടെ നിയന്ത്രണം വിട്ടൊഴിയണം; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്’


ഗാസ: ഹമാസ് തീവ്രവാദികള്‍ക്കെതിരെ പാലസ്തീന്‍. ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും ഹമാസ് അനുകമ്പ കാണിക്കണമെന്ന് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്റ്. ഹമാസിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫത്താ മൂവ്മെന്റ് നിലപാട് വ്യക്തമാക്കിലയിരിക്കുന്നത്.

അമേരിക്ക നിലപാട് വ്യക്തമാക്കിയതോടെയാണ് പാലസ്തീന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടും കടുപ്പിച്ചിരിക്കുന്നത്. ഹമാസ് ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണം. യുദ്ധം തുടരുന്നത് പാലസ്തീനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്മെന്റിന്റെ മുന്നറിയിപ്പ്.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന യുദ്ധം പാലസ്തീനികളുടെ നിലനില്‍പ്പിന് തന്നെ അന്ത്യം കുറിക്കുമെന്നും ഫത്താ വ്യക്തമാക്കി. 2007ലാണ് ഫത്താ ആധിപത്യമുള്ള പാലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് ഹമാസ് അധികാരം പിടിച്ചെടുത്തത്.

അതേസമയം, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടു. അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭാര്യയും മരിച്ചു. കഴിഞ്ഞ ദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാശും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


Read Previous

ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു, വിശ്വാസികളെ അഭിവാദ്യം ചെയ്തു; പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പ്രതികരണം

Read Next

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »