ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: പക്ഷികൾ വിമാനത്തിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാവുന്നതും സർവീസ് മുടങ്ങുന്നതും പതിവായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രശ്ന പരിഹാരത്തിന് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സെക്രട്ടറിമാരും എയർപോർട്ട് അതോറിട്ടി, നഗരസഭ, അദാനി എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
വിമാനത്താവളത്തിൽ 2018 മുതൽ ഇതുവരെ പക്ഷിയുമായി കൂട്ടിയിടിച്ചത് 124 വിമാനങ്ങളാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്.
എന്നാൽ പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ഇതിലേറെയാണ്. ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്‍റെ കണക്കിലുൾപ്പെടുത്തുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പും വിമാനം റദ്ദാക്കേണ്ടി വന്നിരുന്നു.
