Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓടല്ലേടാ.. പൂച്ചക്കുട്ടിയെ രക്ഷിക്കാൻ വിലയായി നൽകിയത് സ്വന്തം ജീവൻ, നൊമ്പരമായി സിജോ


തൃശൂര്‍: പൂച്ചക്കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വണ്ടികള്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാ തെ റോഡ് മുറിച്ച് കിടക്കാന്‍ ഓടിയതാണ് തൃശൂര്‍ മണ്ണുത്തിയില്‍ യുവാവിന്റെ ജീവനെടുത്തത്. കാള ത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളിയുടെ (42) മരണം നാടിന് തന്നെ നൊമ്പരമായിരിക്കുകയാണ്. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോള്‍ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവര്‍ വിളിച്ചുപറഞ്ഞെ ങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡില്‍നിന്നു മാറിയിരുന്നു. എന്നാല്‍ അതിവേഗത്തില്‍ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ, നടു റോഡില്‍ പൂച്ച കിടക്കുന്നത് കണ്ടപ്പോള്‍ ഒരു വശത്ത് ബൈക്ക് നിര്‍ത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാല്‍ എതിരെ വന്ന ലോറി സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്കരനായ സിജോയുടെ ദാരുണാന്ത്യം ഒരു നാടിനെ യാകെ കണ്ണീരിലാഴ്ത്തി. വീട്ടില്‍നിന്നു വെറും 100 മീറ്റര്‍ മാത്രം ദൂരമുള്ള ജങ്ഷനിലാണ് സിജോയ്ക്ക് അപകടം സംഭവിച്ചത്. സിജോ വലിയ മൃഗസ്‌നേഹിയാണെന്നും വീട്ടിലും ഒരുപാട് വളര്‍ത്തു മൃഗങ്ങളുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.


Read Previous

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം

Read Next

64,000 കോടിയുടെ വമ്പൻ ഇടപാട്: ഫ്രാൻസിൽ നിന്ന് 26 റഫാൽ എം,ബി യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങും; കരാർ ഈ മാസം ഒപ്പിട്ടേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »