Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മനസിൽ കൊന്നപ്പൂ തിളക്കം, നല്ലനാളിൻറെ സമൃദ്ധിയിലേക്ക് കണി കണ്ടുണർന്ന് മലയാളി;കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പ്രവാസി സമൂഹം വിഷു ആഘോഷിക്കുന്നു. ഗായിക മിയ മെഹക്ക് റിയാദില്‍ വിഷു ആഘോഷിച്ചു; വീഡിയോ.


ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവം. കേരനാടിന്‍റെ കാർഷിക സമൃ ദ്ധിയുടെ പെരുമ. വിളവെടുപ്പ് കഴിഞ്ഞ് വീടുതേടിയെത്തുന്ന കാർഷിക വിളകളിൽ പട്ടിണിയില്ലാത്ത നല്ലനാളെകളെ പ്രതീക്ഷിക്കുന്ന, പൊൻകൊന്നയൊരുക്കി പ്രകൃതി പോലും സ്വാഗതമരുളുന്ന വിഷു. ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളിക്ക് വിഷു, നാട്ടിലേക്ക് മനസുകൊണ്ടെങ്കിലും മടങ്ങിയെത്താനുള്ള അതിദാഹമാണ്.

കണിയൊരുക്കിയും സദ്യയുണ്ടും  പ്രവാസി സമൂഹം വിഷു ആഘോഷിച്ചുഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളും വിഷു ആഘോഷിക്കുന്നു. സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണ വുമായ പുതുവത്സര പ്രതീക്ഷയോടെയാണ് പ്രവാസികള്‍ വിഷു ആഘോഷിക്കുന്നത്. ദുബായിലെയും റിയാദിലെയും മലയാളികള്‍ സമുചിതമായാണ് വിഷു ആഘോഷിച്ചത്. വിഷുക്കണി ഒരുക്കിയും കൈനീട്ടം നല്‍കിയു മാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യ ത്തില്‍ വിഭവസമൃദ്ധമായ സദ്യയും തയ്യാറാക്കിയിരുന്നു. ഇന്ന് പ്രവൃത്തി ദിവസമായതിനാല്‍ ആഘോഷ പരിപാടികള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചവരുമുണ്ട്.

ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യഒരുക്കി വിഷു ആഘോഷിച്ചു കണിയൊരുക്കി കുട്ടികള്‍ക്ക് വിഷുകൈനീട്ടം കൊടുത്തും നൃത്തവും വിഷുപാട്ടുമായി ആഘോഷം പൊടിപൊടിച്ചു

കണിയൊരുക്കിയും സദ്യയുണ്ടും കൈനീട്ടം നല്‍കിയും പ്രവാസി സമൂഹം വിഷു ആഘോഷിക്കുന്നു.

വിഷു എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഒരു സൂപ്പർ സിനിമാറ്റിക് ഫ്രെയിം ഉണ്ട് മലയാളിക്ക്. കുലകുത്തി പൂത്തുനിൽക്കുന്ന കണിക്കൊന്ന, കായ്ച്ച് കിടക്കുന്ന ഫലവൃക്ഷങ്ങൾ, പാടത്ത് വള്ളിയിൽ കൊരുത്ത് ഇലകൾക്ക് പിന്നിൽ നിന്ന് വെളിച്ചത്തുവരുന്ന കണിവെള്ളരികൾ, ഒതേനക്കുറു പ്പിന്‍റെ വീരഗാഥ പാടിയെത്തുന്ന പാണനാരെ പോലെ വിഷുവിന്‍റെ വരവറിയിച്ച് വിരുന്നെത്തുന്ന വിഷുപ്പ ക്ഷികൾ, പിന്നെ വിഷുക്കണിയും കോടിയും കൈനീട്ടവും സദ്യയും. മൊത്തത്തിൽ ഗൃഹാതുരതയുടെ ഒരു പവർപാക്ക് കൂടിയാണ് വിഷു.

മേടമാസം ഒന്നാം തീയതിയാണ് വിഷു. അതായത് പുതുവർഷാരംഭം. ചിങ്ങത്തിൽ തുടങ്ങുന്ന മലയാള മാസത്തിൽ മേടം ഒന്ന് എങ്ങനെ വർഷാരംഭമായി എന്നല്ലേ… അവിടെയാണ് വിഷുവും കൃഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം. പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരമാണ് മേടം ഒന്ന് വർഷാരംഭമായി കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ വിഷുവിന് ആണ്ടുപിറപ്പ് എന്നൊരു ചെല്ലപ്പേരുകൂടിയുണ്ട്.

ഐതീഹ്യം…

കാർഷിക വേര് മാറ്റി നിർത്തിയാൽ വിഷുവിനെ ചുറ്റിപ്പറ്റി നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. മേൽപറഞ്ഞ വിഷുക്കണിയും കൈനീട്ടവുമൊക്കെ ഇതിൽപെടും. നിറയെ കായ്കനികളും പൂക്കളും കോടിമുണ്ടും ദൈവ വിഗ്രഹവും നിറഞ്ഞുകത്തുന്ന നിലവിളക്കും വച്ചൊരുക്കിയ വിഷുക്കണി പ്രതീക്ഷ യുടെ പ്രതീകമാണ്. ഓരോ തവണയും കാണുന്ന വിഷുക്കണിയെ ആശ്രയിച്ചാണ് ആ ഒരുവർഷമത്രയും എന്നാണ് വിശ്വാസം. കാർഷിക ഉത്സവം ആയതുകൊണ്ട് തന്നെ കണിയിലെ പ്രധാനികളൊക്കെ കാർഷി ക വിളകളാണ്. ഓണം കഴിഞ്ഞാൽ മലയാളികൾ ആഘോഷിക്കുന്ന പ്രധാന ഉത്സവം കൂടിയാണ് വിഷു.

ഇനി വിഷുവിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഐതീഹ്യം പറയാം. നരകാസുരന്‍റെ ഉപദ്രവത്താൽ ത്രിലോക ങ്ങളും കഷ്ടത്തിലായ സമയം. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡാരൂഡരായി നരകാസുരനുമായി യുദ്ധ ത്തിനെത്തുന്നു. വസു, വിഭാസു, അന്തരീക്ഷൻ, മുരൻ, താമ്രൻ, അരുണൻ, ശ്രവണൻ, നഭസ്വാൻ എന്നീ അസുരന്മാരെ കൃഷ്ണൻ വധിക്കുന്നു. ഒടുവിൽ നരകാസുരനെയും വധിച്ച് കൃഷ്ണൻ യുദ്ധം ജയിക്കുന്നു. നരകാസുരനെ വധിച്ചതിന്‍റെ ആഘോഷമാണ് വിഷു എന്നാണ് ഐതീഹ്യങ്ങളിൽ ഒന്ന്.

ആശംസിക്കാം പ്രിയപ്പെട്ടവർക്കൊരു കിടിലൻ വിഷു

മനസുകൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമാക്കുക കൂടിയാണ് വിഷു. പുലർച്ചെ എഴുന്നേറ്റുള്ള കണി കാണലും കുടുംബത്തിലെ തലമൂത്തവരിൽ നിന്ന് കൈനീട്ടം സ്വീകരിക്കലുമൊക്കെ കുടുംബ ത്തിനകത്ത് ഇമ്പം കൂട്ടുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയറിയിക്കുന്നതും അത്രമേൽ പ്രധാനപ്പെട്ടതാണ്. വിഷു പ്രതീക്ഷയുടെ പ്രതീകമാണെന്ന് മുന്നേ പറഞ്ഞുവല്ലോ. അപ്പോൾ നമ്മുടെ പ്രിയപ്പെട്ടവർക്കും പ്രതീക്ഷ നൽകുന്നതാകട്ടെ ആശംസകളും. ചില വിഷു ആശംസകൾ നോക്കാം…’

  • പ്രത്യാശയുടെ പൊൻകണിയുമായി വിഷുവെത്തി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നാളുകൾ ഉണ്ടാകട്ടെ. വിഷു ആശംസകൾ…
  • പ്രതീക്ഷയോടെ വരവേൽക്കാം ഈ വിഷുവിനെ. പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ.
  • വിഷു വിരുന്നെത്തുന്ന മേടപ്പുലരി, എല്ലാ പുലരിയും ഇതുപോലെ സമൃദ്ധമാകട്ടെ. ആശംസകൾ.
  • ഈ വിഷു പുതിയൊരു തുടക്കമാകട്ടെ, പുതിയ പ്രതീക്ഷകളും സന്തോഷവും കണ്ടെത്താൻ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
  • എന്നെന്നും സന്തോഷമായിരിക്കാൻ ഈ കൈനീട്ടം കരളിൽ കരുതാം, വിഷു ആശംസകൾ.
  • ഐശ്വര്യം നിറഞ്ഞൊരു സംവത്സരം മുന്നിലുണ്ടാകട്ടെ, വിഷു ആശംസകൾ.
  • പ്രതീക്ഷയുടെ പൊൻകിരണവുമായി വിഷു വന്നെത്തി. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
  • സമ്പത്തും ആരോഗ്യവും പ്രദാനം ചെയ്യുന്ന ദിനങ്ങളാകട്ടെ വരുന്നത്. താങ്കൾക്കും കുടുംബത്തിനും വിഷു ആശംസകൾ.
  • പ്രതീക്ഷയുടെ പൊൻകിരണം ജീവിതത്തിൽ നിറയട്ടെ, ഏവർക്കും വിഷു ആശംസകൾ.
  • പ്രതീക്ഷയുടെ പ്രതീകമായി വിഷു, വേദനിക്കുന്നവന് നേരെ കൈനീട്ടാം, വിഷു ആശംസകൾ


Read Previous

ഇക്കൊല്ലം വിഷു ഐതിഹ്യം അറിഞ്ഞുകൊണ്ട് കൊണ്ടാടാം

Read Next

ഇതിഹാസ എഴുത്തുകാരൻ; മരിയൊ വർഗാസ് യോസ വിടവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »