Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോൺഗ്രസ് നേതാവിൻറെ സന്ദർശനത്തിന് പിന്നാലെ ക്ഷേത്രത്തിൽ ശുദ്ധികലശം; അതേ നേതാവിനൊപ്പം രാഹുൽ ഗാന്ധി വീണ്ടും ക്ഷേത്രത്തിലേക്ക്


ജയ്പൂർ (രാജസ്ഥാൻ) : ആൽവാറിലെ രാമക്ഷേത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധി. ദലിത് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ടിക്ക റാം ജൂലിയോടൊപ്പമാണ് രാഹുൽ ഗാന്ധി ഇന്ന് (ഏപ്രിൽ 14) ക്ഷേത്രം സന്ദർശിക്കുന്നത്. ജൂലിയുടെ സന്ദർശനത്തിന് പിന്നാലെ ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ ക്ഷേത്രത്തിൽ ഗംഗാജലം തളിച്ചതിൽ പ്രതിഷേധിച്ചാണ് ഡോ. ബിആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഈ സന്ദർശനം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അഹൂജയുടെ ഈ പ്രവൃത്തി. ‘ചില അശുദ്ധരായ ആളുകൾ’ ക്ഷേത്രത്തി ൽ പ്രവേശിച്ചതിനാൽ ക്ഷേത്രം ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണെന്ന് അവകാശപ്പെട്ടായിരുന്നു മുൻ എംഎൽഎ കൂടിയായ അഹൂജ ഗംഗാജലം തളിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

സംഭത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് ഉണ്ടായത്. അഹമ്മദാബാദിൽ നടന്ന ദേശീയ കൺവെൻഷനിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രവൃത്തി ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു. ബിജെപിയെ കടുത്ത ഭാഷയിലാണ് നേതാക്കൾ വിമർശിച്ചത്.

മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോത്താസര ഉൾപ്പെടെയുള്ള നേതാക്കളും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ അഹൂജയെ ബിജെപി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായത്.


Read Previous

ഈ വർഷത്തെ സമ്പൂർണ വിഷുഫലം; അശ്വതി മുതൽ രേവതി വരെ…!!

Read Next

സംഘപരിവാർ ശക്തികൾ നാടുനീളെ വർഗീയാതിക്രമങ്ങൾ അഴിച്ചുവിടുന്നു’; അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »