Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍വപരിമിതികളെയും അതിശയിപ്പിക്കുന്നത് അനന്തതയാണ്; റിംഫ് ഈദ് മീറ്റ് ആന്റ് ഗ്രീറ്റ്.


റിയാദ്: പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നതാണ് ഈദുല്‍ ഫിത്വറിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ഈദ് മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥകളും ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം മതേതരമായി നിലനില്‍ക്കുക എന്നതാണ് ബഹുസ്വരതയുടെ സൗന്ദര്യം. മതങ്ങള്‍ സംബോധന ചെയ്യുന്നത് അനന്തതയെ ആണ്. എണ്ണത്തിനോ അളവിനോ തൂക്കത്തിനോ അതീതമായി സര്‍വപരിമിതികളെയും അതിശയിപ്പിക്കുന്നത് അനന്തതയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. നൗഫല്‍ പാലക്കാടന്‍ ആമുഖ പ്രഭാഷണം നിര്‍വ്വ ഹിച്ചു. സിപി മുസ്തഫ, മുഷ്താഖ് മുഹമ്മദലി, ഡോ : അബ്ദുൽ അസീസ്, മൈമൂന അബ്ബാസ്, നവാസ് റഷീദ്, ഷാഫി തുവ്വൂര്‍, പുഷ്പരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തങ്കച്ചന്‍ വര്‍ഗീസ്, സത്താര്‍ മാവൂര്‍, ലിന്നെറ്റ് സ്‌കറിയ, അക്ഷയ് സുധീര്‍, അജ്ഞലി സുധീര്‍, ഗായത്രി കനകലാല്‍, ബീഗം നാസർ, നിദ നാസർ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടികള്‍ക്ക് നജിം കൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, ജയൻ കൊടുങ്ങല്ലൂർ നാദിര്‍ഷാ റഹ്മാന്‍, മുജീബ് ചങ്ങരംകുളം, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും ട്രഷറര്‍ കനകലാല്‍ നന്ദിയും പറഞ്ഞു.


Read Previous

അൻവറിനെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല

Read Next

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »